പതിമ്മൂന്നും വാജ്‌പേയിയും തമ്മില്‍

ചൊവ്വ, 25 ഫെബ്രുവരി 2014 (15:37 IST)
PRO
1999 ഏപ്രില്‍ 17ന് അടല്‍ ബിഹാരി വാജ്‍‍പേയിക്ക് വിശ്വാസവോട്ടിനെ മറികടക്കാനായില്ല. ജയലളിത പിന്തുണ പിന്‍വലിച്ചത് എന്‍ഡി‌എയുടെ തോല്‍‌വിയിലേക്ക് നയിച്ചു.

വീണ്ടും തെരഞ്ഞെടുപ്പ്. നാല്‍ വര്‍ഷത്തിനിടെ മൂന്നാമത് തിരഞ്ഞെടുപ്പായിരുന്നു 1999ലേത്. സോണിയാ ഗാന്ധി കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായതു അതിന് മുന്‍പത്തെ വര്‍ഷത്തിലാണ്.

കോണ്‍ഗ്രസിന്റെ ഉള്‍പ്പാ‍ര്‍ട്ടി പ്രശ്നങ്ങളും കാര്‍ഗില്‍ യുദ്ധവും ബിജെപി ഇലക്ഷന്‍ പ്രചാരണത്തില്‍ ചലനങ്ങളുണ്ടാക്കി. ഒക്‍‍ടോബര്‍ ആറിന് വോട്ടെണ്ണിയപ്പോള്‍ എന്‍ഡിഎ 298 സീറ്റുകളോടെ ഏറ്റവും വലിയ കൂട്ടുകക്ഷിയായി മാറി.

പതിമൂന്ന് ദിവസവും പതിമൂന്ന് മാസവും ഭരണത്തിലിരുന്നിട്ടുളള അടല്‍ ബിഹാരി വാജ്‍‍പേയി മറ്റൊരു ഒക്‍‍ടോബര്‍ 13ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

മറ്റൊരു പ്രത്യേകത അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായ പാര്‍ലമെന്റ് ആക്രമണം മറ്റൊരു ഡിസംബര്‍ 13നായിരുന്നുവെന്നതാണ്.

വെബ്ദുനിയ വായിക്കുക