വാഴേങ്കട- കഥകളിയുടെ സൗരഭം

WDWD
കഥകളിയുടെ സൗരഭം- - അതായിരുന്നു വാഴേങ്കട കുഞ്ചു നായര്‍.ആടിപ്പതിഞ്ഞ ആട്ടക്കഥകള്‍ പട്ടിക്കംതൊടി രാവുണ്ണി മേനോന്‍ പര്ഷ്കരിച്ചു ചിട്ടപ്പെടുത്തിയെങ്കില്‍ , നിയതമായ കളരിയഭ്യാസങ്ങളൊ പാത്രാവിഷ്കാരമോ ഇല്ലാതിരുന്ന ആട്ടക്കഥകളെ ചിട്ടപ്പെടുത്തി പരിഷകരിച്ചത് വാഴേങ്കടയായിരുന്നു. അദ്ദേഹത്തിന്‍റെ 27 മത് ചര ദിനമാണ്‍` ഇന്ന്.

കഥകളിയുടെ സങ്കേത ശുദ്ധിയില്‍ ഉറച്ചുനിന്ന് ; അഭിനയ ചാരുതകൊണ്ടും, അഭ്യാസം കൊണ്ടും, ഔചിത്യം കൊണ്ടും ഈ കലയെ ഉയര്‍ത്തിക്കൊണ്ടു വന്നക്കൊണ്ടു വന്ന പ്രമാണികനായ നര്‍ത്തകനാണ് വാഴേങ്കട കുഞ്ചുനായര്‍.

മദ്ധ്യ കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ കഥകളി നടനായിരുന്നു വാഴേങ്കട.അദ്ദേഹം ഓരോ കഥാപാത്രത്തേയും ആഴത്തില്‍ അറിയാന്‍ ശ്രമിച്ചു. കൂടുതല്‍ മിഴിവോടെ അവ അരങത്ത് അവതരിപ്പിച്ചു.

കളരിപാഠങ്ങള്‍ ഇല്ലാത്ത നളചരിതം പോലുള്ള ആട്ടക്കഥകള്‍ അരങ്ങത്ത് അവതരിപ്പിക്കാന്‍ പാകപ്പെടുത്തിയത് വാഴേങ്കട കുഞ്ചു നായരായിരുന്നു. വാഴേങ്കടയുടെ മൗലികമായ പരിഷ്കരണങ്ങളും ഗുരുനാഥന്മാരില്‍ നിന്നു കിട്ടിയ ഔചിത്യ സമീക്ഷണത്വവുമാണ് ചിട്ടപ്പെടുത്താതെ കിടന്ന ഇത്തരം ആട്ടക്കഥകള്‍ക്ക് അവതരണ യോഗ്യത ഉണ്ടാക്കി കൊടുത്തത്.

നളചരിതം 3, 4 ദിവസങ്ങളിലെ ബാഹുകന്‍റെ വേഷമാണ് വാഴേങ്കടയുടെ ഏറ്റവും പേരുകേട്ട വേഷം.കല്യാണസൗഗന്ധികത്തിലെ ഭീമന്‍, ലവണാസുര വധത്തിലെ ഹനൂമാന്‍ , സീതാസ്വയം വരത്തിലെ പരശുരമന്‍, കൃമ്മീരവധത്തിലെ ധര്‍മ്മപുത്രര്‍, കാലകേയവധത്തിലെ അര്‍ജ്ജുനന്‍ തുടങ്ങി ഒട്ടേറെ വേഷങ്ങള്‍ വാഴേങ്കടയുടെ കൈയ്യീല്‍ ഭദ്രമായിരുന്നു.മഹാബലി ദുര്യോദനന്‍ എന്നീ കത്തിവേഷങ്ങളും ഇടക്ക് ചെയ്തിട്ടുണ്ട്.





പരിഷ്കര്‍ത്താവായ വാഴേങ്കട

കലാമണ്ഡലത്തിലെ ആദ്യത്തെ പ്രിന്‍സിപ്പാളായിരുന്നു വാഴേങ്കട. അദ്ദേഹം പക്ഷെ , കലാമണ്ഡലത്തില്‍ പഠിച്ചിട്ടില്ല.കല്ലുവഴി ഗോവിന്ദ പിഷാരടിയായിരുന്നു ആദ്യ ഗുരു.കരിയാട്ടില്‍ കോപ്പ ന്‍ നായര്‍, പട്ടിക്കാംതൊടി രവുണ്ണി മേനോന്‍ എന്നിവരുടെ കീഴിലും, വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ ചെന്നും കഥകളി അഭസിച്ചിട്ടുണ്ട്.

1969 ല്‍ കേരള സംഗീത നാടക അക്കദമി അവാര്‍ഡും , 71ല്‍ പത്മശ്രീ പുരസ്കാരവും ലഭിച്ചു. 1955ല്‍ ഒളപ്പമാണ്ണ ഇല്ലത്തുനിന്നും വീരശൃംഘലകിട്ടിയിരുന്നു .പിന്നീട് ഫാക്ടിന്‍റെ വീരശൃംഘലയും ലഭിച്ചു

ഭാവത്തെ ശരീരത്തിലേക്കു പകര്‍ത്തുന്ന അഭിനയസിദ്ധികു വേണ്ട ഭാഷ അദ്ദേഹം വികസിപ്പിച്ചെടുത്തൂ. വാഴേങ്കടയുടെ ഔചിത്യ ദര്‍ശനം കഥകളിയുടെ വികാസ പരിണാമങ്ങള്‍ക്ക് ഊര്‍ജ്ജമേകി. കഥാപാത്രങ്ങളുടെ സ്വഭാവാവിഷ്കരണത്തിലും, കഥകളിയുടെ സങ്കേതികസൗന്ദര്യത്തിലും വാഴേങ്കടയുടെ ശ്രദ്ധ പതിഞ്ഞിരുന്നു.

അതുകൊണ്ട് പുതിയൊരു കഥകളി ദര്‍ശനം വികസിപ്പിച്ചെടുാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.എന്‍ വി കൃഷ്ണവാരിയരുടെ ബുദ്ധചരിതം ചിത്രാംഗദ എന്നീ ആട്ടക്കഥകള്‍ ചിട്ടപ്പടുത്തിയതും വാഴേങ്കടയായിരുന്നു.

നല്ല വായന, പുരാണങ്ങളിലുള്ള അവഗാഹം, പൈങ്കുളം രാമചാക്യാര്‍ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരി എന്നിവരുമായുള്ള സഹവാസം എന്നിവ ഇതിന് അദ്ദേഹത്തിന് സഹായമായിത്തീരുകയും ചെയ്തു.

ആചാര്യന്‍ എന്ന നിലയ്ക്കും ഉത്തമനായ നടന്‍ എന്ന നിലയ്ക്കും വഴേങ്കടക്ക് പ്രാധാന്യമുണ്ട്. ഒട്ടേറേ ശിഷ്യന്മാരും അദ്ദേഹത്തിനുണ്ട്.
.



1909 സപ്തംബര്‍ 9ന് ( 09--09-09-)അഷ്ടമി രോഹിണി നാളില്‍, മാതാത്ത് വീട്ടിയായിരുന്നു വാഴേങ്കട കുഞ്ചുനായര്‍ ജ-നിച്ചത്.ആലിപ്പറമ്പ് നെടുമ്പട്ടി ഗണപതി നായരും,ചേനംപുറത്ത് ഇട്ടിച്ചിര അമ്മയുമാണ് മാതപിതാക്കള്‍.

അഷമിരോഹിണി ദിവസം-- രോഹിണി നക്ഷത്രത്തില്‍ -ജ-നിച്ചതുകൊണ്ട് കൃഷ്ണന്‍ എന്ന് പേരിട്ടു. എങ്കിലും കൊഞ്ചിച്ചു വിളിച്ച കുഞ്ചു എന്ന പേര് ഉറച്ചുപോവുകയാണുണ്ടായത്.

ആലിപ്പറമ്പ് പഞ്ചായത്തിലെ വാഴേങ്കടയിലായിരുന്നു കുഞ്ചു നായരുടെ ജ-ീവിതം. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പെരിന്തല്‍മണ്ണക്ക് പോകും വഴി തൂതപ്പുഴ ( കുന്തിപ്പുഴ) പാലം കടന്ന് തൂതയില്‍ എത്തയാല്‍ , വടക്കോട്ട് കാണുന്ന കരിങ്കല്ലത്താണി റോഡിലാണ് വാഴേങ്കട ഗ്രാമം. അവിടെ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് അടുത്തായിരുന്നു കുഞ്ചു നായരുടെ വീട്.

ചെറുപ്പത്തില്‍ തന്നെ പടിഞ്ഞാറെ വെളിക്കോട്ട് നാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. രണ്ടാണ്‍ മക്കളു ണ്ടായി. ജ-നാര്‍ദ്ദനനും വിജ-യകുമാറും .പക്ഷെ ഭാര്യ നേരത്തെ മരിച്ചു. പിന്നീട് ഭാര്യയുടെ അനുജ-ത്തി ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ 7 മക്കളുണ്ട്., ശ്രീകാന്ത്( ബറോഡ), ശ്യാമളന്‍,ശ്രീവത്സന്‍ , ചന്ദ്രിക, ശോഭന, ഗിരിജ-, ഇന്ദിര എന്നിവര്‍

കഥകളി പഠിച്ച ശേഷം കുഞ്ചു നായര്‍ ബോംബേയിലും കല്‍ക്കത്തയിലുമൊക്കെയാണ് കഴിഞ്ഞത്. കഥകളിയും അല്‍പം നൃത്ത്നൃത്യങ്ങളുമൊക്കെയയി കഴിഞ്ഞു കൂടി . ആയിടക്കായിരുന്നു ആദ്യഭാര്യയുടെ മരണം.

നാടിലെത്തിയ ഷേഷം അദ്ദേഹം കോട്ടക്കലിലെ പി എസ് വി നാട്യ സംഘത്തില്‍ ചേര്‍ന്നു.1946 ജ-ൂണ്‍ മുതല് 1960 വരെ അവിടെ കഴിഞ്ഞു. അക്കാലത്ത് കലമണ്ഡലത്തിലേക്ക് വള്ളത്തോള്‍ പലവുരു കുഞ്ചു നായരെ ക്ഷണിച്ചിരുന്നു .

1960 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പാളായി അദ്ദേഹം ചുമതലയേറ്റു. 72 വരെ അവിടെ തുടരുകയും ചെയ്തു. പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകന്‍ വിജ-യകുമാര്‍ അതേ കസേരയില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിരുന്നു.

പിന്നെട് 9 കൊല്ലം ചികിത്സയിലായിരുന്നു അദ്ദേഹം ഗുരുവായൂര്‍ കഥകളി ക്ളബ്ബിന്‍റെ അരങ്ങില്‍ കലാമണ്ഡലം കൃഷ്ണന്‍ നായരോടൊപ്പം സന്താന ഗോപലത്തിലെ ബ്രാഹ്മണനായി അഭിനയിക്കുമ്പോല്‍ വന്ന വിറയലായിരുന്നു തുടക്കം.പിന്നെ കോട്ടക്കലില്‍ രണ്ട് കൊല്ലം ചികിത്സയില്‍ കിടക്കേണ്ടി വന്നു. വൈദ്യമഠത്തിലായിരുന്നു തുടര്‍ന്നുള്ള ചികിത്സ . 1981 ഫിബ്രവരി 19 ന് അന്തരിച്ചു


വെബ്ദുനിയ വായിക്കുക