എഴുപത്തി ഒന്‍പതാം വയസില്‍ എസ്.എല്‍.പുരം സദാനന്ദന്‍ ഭൂമിയിലെ നാടകട്രൂപ്പിനോട് വിടപറഞ്ഞു.2005 സപ്റ്റംബര്‍ 17ന്‍ ആണ് എസ് എല്‍ പുരം അന്തരിച്ചത്.
ഇടതുപക്ഷക്കാരനായ നാടകകൃത്ത്, വിപ്ളവഗാനരചയിതാവ് എന്നീ നിലയിലാണ് അദ്ദേഹത്തിന്‍റെ തുടക്കമെങ്കിലും മനുഷ്യപക്ഷക്കാരനായ എഴുത്തുകാരനായിരുന്നു അദ്ദേഹം.
കര്‍ഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടും ദുരിതവുമാണ് എസ് എല്‍ പുരത്തിനെ നാടകകൃത്താക്കി മറ്റിയത്. കമ്മ്യൂണിസ്റ്റ് സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങലിലൂടെയും അദ്ദേഹം അനുഭവത്തിന്‍റെ കരുത്താര്‍ജ്ജിച്ചു.
കല്‍പനാ തീയറ്റേഴ്സ് എന്ന നാടകസമിതിയായിരുന്നു അദ്ദേഹം ആദ്യമുണ്ടാക്കിയത്. ഒരാള്‍കൂടി കള്ളനായ വിലകുറഞ്ഞ മനുഷ്യന്‍, യാഗശാല തുടങ്ങിയവയായിരുന്നു കല്‍പനയുടെ നാടകങ്ങള്‍. തിലകന്‍ , രാജ-ന്‍ പി ദേവ് എന്നീ നടന്മാര്‍ എസ് എല്‍ പുരത്തിന്‍റെ കളരിയില്‍ പയറ്റി തെളിഞ്ഞവരാണ്
നാടക രചയിതാവ്, സംവിധായകന്‍, നാടകസമിതിയുടെ ഉടമ എന്നീ നിലകളില്‍ പ്രസിദ്ധനായ എസ്.എല്‍.പുരം ആര്‍.സുഗതനെന്ന തൊഴിലാളി നേതാവിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നാടക രചയിതവായി മാറിയത്.
13 വയസില്‍ സദാനന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ഹിന്ദി സിനിമാ ഗാനത്തിന്‍റെ ഈണത്തിനൊപ്പിച്ച് വിപ്ളവ ഗാനങ്ങള്‍ എഴുതിയിരുന്നു. പിന്നീട് അദ്ദേഹം കഥാകൃത്തായി മാറി.
തൊഴിലാളികള്‍ക്ക് വേണ്ടി ഉണ്ടക്കിയ വായനശാലയില്‍ വച്ചായിരുന്നു കുടിയിറക്ക് എന്ന നാടകം അദ്ദേഹം എഴുതിയത്. അന്ന് അദ്ദേഹത്തിന്‍റെ 17 വയസ്സേ ആയിരുന്നുള്ളു.
ചെമ്മീന്‍ യവനിക പിന്നെ കാട്ടുകുതിര
ചെമ്മീന്‍റെ സംഭാഷണം എഴുതിയതോടെയാണ് എസ്.എല്‍.പുരം സിനിമാ രംഗത്ത് കാലുറപ്പിച്ചത്. പിന്നീട് ഓരോകൊല്ലവുംമൂന്നും നാലും സിനിമകള്‍ക്ക് വേടി അദ്ദേഹം തിരക്കഥയോ സംഭാഷണമോ ഒക്കെ എഴുതിപ്പോന്നു.
അഗ്നിപുത്രി, നെല്ല്, യവനിക, ഒരു പെണ്ണിന്‍റെ കഥ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ തിരക്കഥകള്‍ എസ്.എല്‍.പുരത്തിന്‍റേതായിട്ടുണ്ട്. അഗ്നിപുത്രിയുടെ തിരക്കഥ ദേശീയ അവാര്‍ഡിന് അര്‍ഹമായിരുന്നു
കമ്മ്യൂണിസ്റ്റ് നേതവ് എന്ന നിലയില്‍ എസ്.എല്‍.പുരം സദാനന്ദന് പൊലീസില്‍ നിന്ന് ഒട്ടേറെ പീഢനങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്.
ഇതില്‍ രസകരമായൊരു വസ്തുത ആലപ്പുഴയില്‍ ഇന്‍സ്പെക്ടറായിരുന്ന സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ എസ്.എല്‍.പുരത്തിനെ പൊലീസ് മുറയില്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്നതാണ്. പില്‍ക്കാലത്ത് വലിയ സുഹൃത്തുക്കളായി മാറിയ ഇരുവരും ഈ സംഭവം ഓര്‍ത്ത് ചിരിക്കാറുണ്ട്.
1949 ല്‍ എഴുതിയ ഇത്തിരി മണ്ണും ഒത്തിരി മനുഷ്യനും എന്ന നാടകം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെ പുരസ്കാരം നേടിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടിയായിരുന്നു അദ്ദേഹം നാടക രചനയില്‍ മുഴുകിയത ്.
ഒരാള്‍കൂടി കള്ളനായി എന്ന നാടകം ശ്രദ്ധേയമായതും അത് സാഹിത്യ പരിഷദ് അവാര്‍ഡ് നേടിയതും എസ്.എല്‍.പുരത്തെ പ്രസിദ്ധനാക്കി.
സ്വന്തം ട്രൂപ്പായ സൂര്യസോമയ്ക്ക് വേണ്ടി അദ്ദേഹമെഴുതിയ കാലവര്‍ഷം എന്ന നാടകം രചനയുടെ സവിശേശതകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അതിലെ പ്രധാന കഥാപാത്രം അരങ്ങിലേക്ക് വന്നതേയില്ല എന്നതായിരുന്നു പ്രത്യേകത.
കൊച്ചുവാവ എന്ന കഥാപാത്രത്തെ മലയാളികളുടെ മനസില്‍ പ്രതിഷ് ഠിച്ച കാട്ടുകുതിര എന്ന നാടകം കേരളത്തില്‍ ഉടനീളം തേരോട്ടം നടത്തി.
പി.എ.തോമസാണ് എസ്.എല്‍.പുരത്തിന്‍റെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകം സിനിമയാക്കിയത്. 1960 ല്‍ പ്രത്യാശ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യം തിരക്കഥയെഴുതിയത്. പിന്നീട് ശ്രീകോവില്‍ എന്ന സിനിമയ്ക്ക് വേണ്ടി എസ്.എല്‍.പുരം തിരക്കഥയെഴുതി.