രാംഗോപാല്‍-മായാത്ത മാന്ത്രിക നടനം

WDWD
രാംഗോപാല്‍ എന്ന മനുഷ്യന്‍ മരിച്ചു. കലാലോകം കണ്ണുകള്‍ പതിയെ അടച്ചു. നൃത്തത്തിന്‍റെ നിത്യ വിസ്മയത്തിന് അവസാനമായി.

രാംഗോപാല്‍ (1914-2003) - എന്നെഴുതേണ്ടി വരുന്നതിനെപ്പറ്റി കലാസ്നേഹികള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ലോകത്തിലെ ഏറെ പ്രശസ്തമായ വേദികളില്‍ നൃത്തരൂപങ്ങളുടെ മാന്ത്രിക തലങ്ങള്‍ അസാധാരണമാം വിധം കണ്ടെത്തിയ തികവുറ്റ കലാകാരനായിരുന്നു രാംഗോപാല്‍. ജീവിതത്തിന്‍റെ നല്ലൊരു ഭാഗം വിദേശത്ത് പ്രത്യേകിച്ച് ഇംഗ്ലണ്ടിലാണ് അദ്ദേഹം കഴിഞ്ഞത്.

പോളണ്ടിലെ ഓപ്പറ ഹൗസ്, ഗ്രാന്‍റ് തിയേറ്റര്‍, പാരീസിലെ പലൈസ് ഡ്യു ലൗറെ, മുയ്സി ഗെയ്മറ്റ്, ലണ്ടനിലെ ആന്‍ഡ്വിച്ച്, സ്റ്റോക്ഹോമിലെ പ്രശസ്തമായ ടൗണ്‍ഹാള്‍ തുടങ്ങിയ വേദികള്‍ രാംഗോപാലിന്‍റെ നൃത്തച്ചുവടുകള്‍ക്ക് സാക്ഷ്യം വഹിച്ചവയാണ്.
PROPRO


രാമിനെപ്പറ്റി പ്രശസ്തമായ രണ്ട് സിനിമകള്‍ ഫ്രഞ്ചില്‍ ഉണ്ടായിട്ടുണ്ട്. ഓം ശിവ, റാം എന്നീ സിനിമകള്‍ ഒരു കലാരൂപം എന്നതിലുപരി നൃത്തത്തിന്‍റെ പാഠപുസ്തകങ്ങള്‍കൂടിയാണ്.

പ്രശസ്ത ചലച്ചിത്രസംവിധായകന്‍ ഡേവിഡ് ലീന്‍, രാംഗോപാലിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ രചിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാവുന്പോഴേക്കും ലീന്‍ മരിച്ചു.

ബിസാനോ രാംഗോപാല്‍ 1914 നവംബര്‍ 20ന് ബാംഗ്ളൂരിലാണ് ജനിച്ചത്. അമ്മ ബര്‍മ്മക്കാരിയും, അച്ഛന്‍ രജപുത്രനുമായിരുന്നു.

ബാംഗ്‌ളൂര്‍ ബെന്‍സണ്‍ ടൗണിലെ രാംഗോപാലിന്‍റെ ജന്മഗൃഹം ടെന്നീസ് കോര്‍ട്ടും നീന്തല്‍ കുളവുമൊക്കെയുള്ള ഒരു രമ്യഹര്‍മ്മ്യമായിരുന്നു. റ്റോറ്ക്ക്വി കാസില്‍ . എന്നാല്‍ അതിലൊന്നും താല്‍പര്യമില്ലായിരുന്ന രാം ചലനങ്ങളുടെ നിഗൂഢതയില്‍ ആകൃഷ്ടനായി.


WDWD
അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന ആദ്യത്തെ ക്ളാസ്സിക്കല്‍ നര്‍ത്തകനായിരുന്നു രാംഗോപാല്‍. ഭരതനാട്യത്തിലാണ് രാം തന്‍റെ കേമത്തം ഏറെ തെളിയിച്ചത്. രാമിന്‍റെ വാക്കുകള്‍ നോക്കാം- എന്‍റെ ഇടതുവശം ഭരതനാട്യമാണ്. വലതുവശം കഥകളിയും പാദങ്ങളില്‍ കഥക്കുമാണ്.

ഗുരു മീനാക്ഷിസുന്ദരം പിള്ളയും ഗുരു കാട്ടുമണര്‍കോവില്‍ മുത്തുകുമാരന്‍ പിള്ളയുമായിരുന്നു ഭരതനാട്യത്തില്‍ രാംഗോപാലിന്‍റെ ഗുരുക്കന്‍മാര്‍. ഗുരു കുഞ്ചുക്കുറുപ്പാണ് കഥകളിയില്‍ രാംഗോപാലിന്‍റെ ഗുരു. കഥക്കില്‍ ജയലാലിന്‍റെയും സോഹന്‍ ലാലിന്‍റെയും ശിഷ്യനായിരുന്നു രാം.

യാത്ര ചെയ്ത് നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന് രാംഗോപാല്‍ രൂപം കൊടുത്തു. ലോകമെങ്ങും ഈ സംഘം നൃത്തമവതരിപ്പിച്ച് പ്രശസ്തി നേടി. അമേരിക്കയിലെ പ്രശസ്ത നര്‍ത്തകിനായ ലാ മേരി നൃത്തപങ്കാളിയായി രാംഗോപാലിനെയാണ് തെരഞ്ഞെടുത്തത്.

പോളിഷ് വിമര്‍ശനകനായ തദേവൂസ്-സെലിന്‍സ്കി രാംഗോപാലിനെ ഇന്ത്യയിലെ-നിജിന്‍സ്കി എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സംഗീതനാടക അക്കാദമി രാംഗോപാലിന് ഒരു ഫെലോഷിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

വയസ്സുകാലത്ത് രാംഗോപാല്‍ ബാംഗ്ഗ്ലൂരില്‍ തിരിച്ചെത്തി. ആരും നോക്കാനില്ലാത്റ്റെ കഷ്ടപ്പെട്ട് വീണ്ടും ഇംഗ്ഗ്ലണ്ടിലേക്ക് തിരിച്ചു പോയി. അവിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ 91 വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ന്‍^ത്തത്തെ കുറിച്ച് അദ്ദേഹന്‍ ഇമ്മ്ഗ്ലീഷില്‍ ചില പുസ്തകങ്ങള്‍ എഴുതിയുഇട്ടുണ്ട്.