മഴക്കാടുകള്‍ നിലനിര്‍ത്തുക

PROPRO
ഒരു കൊല്ലം ലോകത്ത് 4 കോടി ഏക്കര്‍ കാടു നശിക്കുന്നു എന്നാണ് കണക്ക് ഇവയിലേറെയും ഉഷ്ണമേഖലയിലെ നിബിഢ മഴക്കാടുകളാണ്.

ഒക്‍ടോബറിലെ രണ്ടാമത്തെ ഞായറാഴ്ച മുതല്‍ ഏഴ് ദിവസം ലോക മഴക്കാട് സംരക്ഷണ വാരമായി ആചരിക്കുന്നു.

കാട് അത്യപൂര്‍വ്വമായ ഒരു സ്രോതസ്സാണ്. എണ്ണമറ്റ ചെടികള്‍ക്കും ജീവി വര്‍ഗ്ഗങ്ങള്‍ക്കും എന്നതു പോലെ തന്നെ ആദിമ മനുഷ്യ വര്‍ഗ്ഗങ്ങള്‍ക്കും അത് വീടും ആവാസ കേന്ദ്രവും ഒരുക്കുന്നു.

കാര്‍ബണിന്‍റെ വലിയൊരളവ് വലിച്ചെടുക്കുക വഴി കാടുകള്‍ ആഗോള തപനത്തിന് പ്രതിരോധ കുടയായി വര്‍ത്തിക്കുന്നു. എന്നാല്‍ ഇന്ന് നിബിഢമായ മഴക്കാടുകള്‍ അമേരിക്കയെയും കാനഡയേയും പോലുള്ള വികസിത രാജ്യങ്ങള്‍ പോലും സോയാബീനും എണ്ണപ്പനയും മറ്റും കൃഷി ചെയ്യാനായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇതുമൂലം ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നും കാറ്റും നീരാവിയും മറ്റും പുറത്തുവിട്ട് മഴക്കാടുകള്‍ക്ക് കാലാവസ്ഥാ സന്തുലനം സാധ്യമാകാതെ വരുന്നു.

കാനഡയിലെ ഏറ്റവും മികച്ച പ്രിസ്റ്റൈന്‍ കാടുകള്‍ വ്യവസായികമായ ആവശ്യങ്ങള്‍ക്കായി ഇപ്പോഴും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടാനും ഇത് സംബന്ധിച്ച ബോധവത്കരണം നടത്താനുമായി ... എന്ന സംഘടന പ്രവര്‍ത്തിക്കുന്നു.

കാടുകളില്‍ നിന്നുള്ള സ്രോതസ്സുകള്‍ ഇല്ലാതായാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആദിമ മനുഷ്യ വര്‍ഗ്ഗങ്ങള്‍ക്ക് ആവാസ സ്ഥാനം ഇല്ലാതാവും. വ്യവസായ അധിഷ്ഠിത കൃഷിക്കുവേണ്ടി കാടുകള്‍, പ്രത്യേകിച്ച് മഴക്കാടുകള്‍, നശിപ്പിക്കുന്നതിന് എതിരെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.


കാലാവസ്ഥാ മാറ്റം
ആഗോള തപനമാണ് ഭൂഗോളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. കല്‍ക്കരി തുടങ്ങിയവ കത്തിക്കുന്നതും വ്യവസായിക കാര്‍ഷിക വത്കരണവും വന നശീകരണവും വഴി ഹരിതഗൃഹ വാതകങ്ങള്‍ വന്‍‌തോതില്‍ പുറം‌തള്ളുകയും ഇത് കാലാവസ്ഥാ സന്തുലനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

കാര്‍ബണ്‍ പുറം‌തള്ളുന്നത് മനുഷ്യന്‍ ബോധപൂര്‍വ്വം നിയന്ത്രിച്ചില്ലെങ്കില്‍ സമുദ്രനിരപ്പ് ഉയരുമെന്നും കാലാവസ്ഥാ രീതികള്‍ ഭീഷണമായി മാറുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മനുഷ്യന്‍ കാരണമുണ്ടാവുന്ന മലിനീകരണം ഭൂഗോളത്തെ കാര്‍ബണ്‍ ആവൃതമായി മാറ്റുകയും അതിന്‍റെ പരിസ്ഥിതി ഘടന ചരമ ദശയിലാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇത് തുടരുകയാണെങ്കില്‍ കാലാവസ്ഥ തിരിച്ചു പിടിക്കാന്‍ ആവാത്ത വിധം നഷ്ടപ്പെടുകയും എണ്ണമറ്റ ജീവജാലങ്ങള്‍ക്ക് വംശനാശം ഉണ്ടാവുകയും ചെയ്യും.

കോര്‍പ്പറേറ്റുകള്‍ ചെയ്യുന്ന പരിസ്ഥിതിയുടെ ഗുണമേന്‍‌മ ഇല്ലാതാക്കല്‍ അടിസ്ഥാനപരമായി മനുഷ്യാവകാശങ്ങളുടെ ലംഘനമാണത്. ഭൂമിയിലെ മികച്ച പരിസ്ഥിതി കേന്ദ്രങ്ങളില്‍ ജീവിക്കുന്ന ലോകത്തിലെ ആദിമ വര്‍ഗ്ഗക്കാരില്‍ പാവപ്പെട്ടവരും ഇതുമൂലം കഷ്ടപ്പെടും.

വൈദ്യുതി ഉപഭോഗമാണ് പാശ്ചാത്യനാടുകളിലെ ഹരിതഗൃഹവാതക മലിനീകരണത്തിന്‍റെ ഉത്തരവാദി.വാഹന ഗതാഗതമാണ് മറ്റൊരു വില്ലന്‍. കല്‍ക്കരിയാണ് ഏറ്റവും വൃത്തികെട്ട ഊര്‍ജ്ജസ്രോതസ്സ്. എങ്കിലും ഇവ രണ്ടും പരിഷ്കൃത ലോകത്തിന് ഊര്‍ജ്ജാവശ്യത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തവ ആയിക്കഴിഞ്ഞു.

കല്‍ക്കരിയില്‍ നിന്ന് മോചനം നേടി പ്രകൃതിദത്തമായ സൂര്യതാപത്തില്‍ നിന്നും കാറ്റില്‍ നിന്നും വെള്ളത്തില്‍ നിന്നും ഊര്‍ജ്ജമുണ്ടാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചേ മതിയാവൂ. എങ്കിലേ കാടുകള്‍ക്ക് അവയുടെ സ്വാഭാവിക ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനാവൂ.

വെബ്ദുനിയ വായിക്കുക