2020 ഫെബ്രുവരി 6ന് അന്റാർട്ടിക്കൻ മേഖലയിൽ 18.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി യുഎന്‍ ഏജന്‍സിയായ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുഎംഒ) ഒരു സംഘമാണ് ഇപ്പോൾ വെളിപ്പെടുത്തിയത്. അന്റാര്‍ട്ടിക്ക് ഉപദ്വീപിലെ അര്‍ജന്റീനിയന്‍ ഗവേഷണ കേന്ദ്രമായ എസ്‌പെരന്‍സ ബേസിലാണ് ഈ റീഡിങ് പിടിച്ചെടുത്തത്.
കാലാവസ്ഥാ വ്യതിയാനത്തിന് അടിയന്തിര നടപടികള്‍ ആവശ്യമാണ്' എന്നതിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ റീഡിങ് എന്ന് ഡബ്ല്യുഎംഒ ശാസ്ത്രജ്ഞര്‍ പറയുന്നു. 14 ദശലക്ഷം കിലോമീറ്ററുകൾ വ്യാപിച്ച് കിടക്കുന്ന അന്റാർട്ടിക്ക ഓസ്ട്രേലിയയുടെ ഇരട്ടി വരുന്ന ഭൂവിഭാഗമാണ്. അന്റാര്‍ട്ടിക്ക് തീരത്ത് മൈനസ് പത്തു മുതല്‍ ആന്തരിക ഭൂഖണ്ഡത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ മൈനസ് അറുപതു വരെയാണ് ശരാശരി വാര്‍ഷിക താപനില.