ആലപ്പുഴയില്‍ ഇന്ന് രണ്ടു ഡിഗ്രിമുതല്‍ മൂന്നു ഡിഗ്രിവരെ താപം ഉയര്‍ന്നേക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്

ശ്രീനു എസ്

ചൊവ്വ, 2 മാര്‍ച്ച് 2021 (13:39 IST)
ആലപ്പുഴയില്‍ ഇന്ന് രണ്ടു ഡിഗ്രിമുതല്‍ മൂന്നു ഡിഗ്രിവരെ താപം ഉയര്‍ന്നേക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്. താപനില ഉയരുന്നത് നിര്‍ജ്ജലീകരണം, സൂര്യാഘാതം എന്നിവയിലേക്ക് നയിക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
 
വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍