July 7, World Chocolate Day: ഇന്ന് ലോക ചോക്ലേറ്റ് ദിനം

വ്യാഴം, 7 ജൂലൈ 2022 (12:17 IST)
World Chocolate Day: ഇന്ന് ജൂലൈ 7, ലോക ചോക്ലേറ്റ് ദിനം. 2009 മുതല്‍ എല്ലാ വര്‍ഷവും ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നു. ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാനും മനസ്സിലാക്കാനുമുള്ള ഒരു ദിവസമാണ് ജൂലൈ ഏഴ്. 
 
കമിതാക്കള്‍ക്കിടയില്‍ ചോക്ലേറ്റിന് വലിയ പ്രാധാന്യമുണ്ട്. പ്രണയ സമ്മാനമായി ചോക്ലേറ്റ് നല്‍കുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ടാകും. ഒരു ചോക്ലേറ്റ് ബാര്‍ നമുക്ക് ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം പങ്കുവെയ്ക്കുന്നതില്‍ പരം സന്തോഷം മറ്റൊന്നുമില്ല. 
 
പോഷകങ്ങളുടെ കലവറയാണ് ചോക്ലേറ്റ്. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ ഫിനോളിക് സംയുക്തങ്ങള്‍ ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യും. ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനം. ബദാം, ഡാര്‍ക്ക് ചോക്ലേറ്റ്, കൊക്കോ എന്നിവ കഴിക്കുന്നത് കൊറോണറി രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് 2017 ലെ ഒരു പഠനം കണ്ടെത്തി.
 
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും. ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാര്‍ത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മാനസിക സമ്മര്‍ദം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍