1948 ജനുവരി 30. വൈകുന്നേരം അഞ്ചുമണി. പതിവ് പ്രാർത്ഥനാ യോഗത്തിലേക്ക് ഗാന്ധിജി കടന്നുവരുന്നു. ഇതിനിടെ ഒരാൾ ആളുകളുടെ ഇടയിലൂടെ ബലമായി കടന്നു വന്നു. തടയാൻ ആളുകൾ ശ്രമിച്ചെങ്കിലും നടന്നില്ല. അവരെയും മറികടന്നു അയാൾ ഗാന്ധിജിയുടെ മുറിയിലെത്തി. കൈകൾ കൂപ്പുകയും അല്പമൊന്നു കുനിഞ്ഞ് വന്ദിക്കുകയും ചെയ്തശേഷം അയാൾ മൂന്ന് തവണ ഗാന്ധിജിക്കു നേരേ നിറയൊഴിച്ചു. അയാളായിരുന്നു നാഥുറാം ഗോഡ്സെ.
ഗാന്ധിജിയെ എന്തിനാണു കൊന്നത്? വര്‍ഗീയതയ്ക്കെതിരെ അദ്ദേഹം അചഞ്ചലമായ നിലപാടെടുത്തു. ഇന്ത്യയുടെ മതേതരത്വം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി. ''എന്റെ മതം അഹിംസയിലും സത്യത്തിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം, അഹിംസയിലൂടെയാണ് ഞാന്‍ അവിടേക്ക് എത്തിച്ചേര്‍ന്നത്.'' പലയാവർത്തി അദ്ദേഹം വ്യക്തമാക്കി.