2013- വാര്‍ത്തകളില്‍ നിറഞ്ഞ വനിതകള്‍

വ്യാഴം, 26 ഡിസം‌ബര്‍ 2013 (13:12 IST)
ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ മലയാളി വനിതകള്‍.

യൂട്യൂബിലെ രാജഹംസം!

PRO
PRO
അടുക്കളയുടെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട ചന്ദ്രലേഖ എന്ന മലയാളി വീട്ടമ്മ യൂട്യൂബ് താരമായി പ്രശസ്ത്രിയിലേക്ക് ഉയര്‍ന്നത് 2013ലാണ്. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന ഈ വീട്ടമ്മ

‘രാജഹംസമേ' എന്ന ഗാനം ശ്രുതിമധുരമായി പാടി ഓണ്‍ലൈന്‍ ലോകത്ത് താരമായ ഉദിച്ചുയര്‍ന്നു. ഇതുവഴി ചന്ദ്രലേഖയെ തേടി നിരവധി അവസരങ്ങള്‍ എത്തുകയാണ്. ഗായിക കെ എസ് ചിത്രക്കൊപ്പം പാടുക എന്ന ചന്ദ്രലേഖയുടെ സ്വപ്നവും യാഥാര്‍ത്ഥ്യമായി. നവാഗതനായ ടി ജോണ്‍ സംവിധാനം ചെയ്യുന്ന 'ഹിസ് നെയിം ഈസ് ജോണ്‍' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. 'താലോലം താലോലം കുഞ്ഞിക്കാറ്റേ ആരോരും കാണാതെ കൂടെ വായോ‘ എന്ന ഗാനമാണ് ചന്ദ്രലേഖ ചിത്രക്കൊപ്പം പാടിയത്.


അടുത്ത പേജില്‍- കേരളത്തിന്റെ അഭിമാനമായ മിടുക്കി

കേരളത്തിന്റെ അഭിമാനമായ മിടുക്കി

PRO
PRO
അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായി മാറിയ മിടുക്കിയാണ് ഹരിത വി കുമാര്‍. തിരുവനന്തപുരം തൈക്കാട് സംഗീത്‌നഗര്‍ സായി സിന്ദൂരത്തിലെ ഈ പെണ്‍കുട്ടിയാണ് 22 വര്‍ഷത്തിനുശേഷം ഒന്നാംറാങ്ക് കേരളത്തിലേക്ക് കൊണ്ടുവന്നത്.

അടുത്ത പേജില്‍- സന്ധ്യ കൊളുത്തിയ രോഷാഗ്നി

സന്ധ്യ കൊളുത്തിയ രോഷാഗ്നി

PRO
PRO
സന്ധ്യ എന്ന് പേരുള്ള തിരുവനന്തപുരം നന്തന്‍കോട്ടെ വീട്ടമ്മ ഒരൊറ്റ ദിവസം കൊണ്ടാണ് കേരളം മുഴുവന്‍ ശ്രദ്ധാകേന്ദ്രമാ‍യത്. ഇടതുമുന്നണിയുടെ ക്ലിഫ്ഹൌസ് ഉപരോധത്തിനിടെ ബാരിക്കേഡുകള്‍ വഴിമുടക്കിയതിനേ തുടര്‍ന്ന് സന്ധ്യ ഇടതുനേതാക്കള്‍ക്കും പൊലീസിനും ഇടതുനേതാക്കള്‍ക്കും നേരേ തട്ടിക്കയറുകയായിരുന്നു. സമരക്കാരെ സന്ധ്യ ശകാരിച്ച സംഭവം ഏറെ മാധ്യമശ്രദ്ധ നേടി. അവരെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തി.

അടുത്ത പേജില്‍- തളരാത്ത പോര്‍വീര്യവുമായി ഒരമ്മ

തളരാത്ത പോര്‍വീര്യവുമായി ഒരമ്

PRO
PRO
മണല്‍‌മാഫിയയ്ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിവരുന്ന ജസീറയുടെ സമരവീര്യത്തിന് മുന്നില്‍ ഡല്‍ഹിയിലെ കൊടുംതണുപ്പും മഴയും വെയിലും തോറ്റുപോകുന്നു. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഡല്‍ഹിയില്‍ തന്റെ മൂന്ന് കുഞ്ഞുങ്ങളേയും നെഞ്ചോടൊതുക്കിയാണ് അവര്‍ സമരം നടത്തുന്നത്. കണ്ണൂരിലെ പഞ്ചായത്ത് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഇടങ്ങളില്‍ സമരം നടത്തിയശേഷമാണ് അവര്‍ രാജ്യതലസ്ഥാനത്ത് എത്തുന്നത്. ജസീറയെന്ന വനിതയെ തളരാതെ മുന്നോട്ട് നയിക്കുന്നത് അവരുടെ ആത്മധൈര്യം തന്നെയാണ്.

അടുത്ത പേജില്‍- അപമാനശ്രമവും വിവാദങ്ങളും

അപമാനശ്രമവും വിവാദങ്ങളു

PRO
PRO
പൊതുവേദിയില്‍ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രംഗത്തുവന്ന നടി ശ്വേതാ മേനോന്‍ പിന്നീട് പരാതിയില്‍ നിന്ന് പിന്‍‌മാറി. കൊല്ലത്ത് പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിക്കിടെ എന്‍ പീതാംബരക്കുറുപ്പ് എം പിയും കണ്ടാല്‍ അറിയാവുന്ന മറ്റൊരാളും തന്നെ അപമാനിച്ചെന്നായിരുന്നു നടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ശ്വേത പിന്നീട് അറിയിക്കുകയായിരുന്നു. പീതാംബരക്കുറിപ്പ് പരസ്യമായി ഖേദംപ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നും അവര്‍ വിശദീകരിച്ചു.

ശ്വേതയുടെ പരാതിയുടെ വാര്‍ത്തയായതിന് തൊട്ടുപിന്നാലെ കാമസൂത്ര മുതല്‍ കളിമണ്ണ് വരെയുള്ള ചിത്രങ്ങള്‍ ഉദാഹരിച്ച് അവര്‍ക്കെതിരെ ചിലര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

അടുത്ത പേജില്‍- ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങള്‍

ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങള്‍

PRO
PRO
കടന്നുപോകുന്ന വര്‍ഷത്തില്‍ ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പേരുകള്‍ ആയിരുന്നു സോളാറും സരിതയും. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച വനിതയാണ് സരിത എസ് നായര്‍. കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസാണ് സോളാര്‍ കേസില്‍. ഇതിലെ മുഖ്യപ്രതിയാണ് സരിത.
ജൂണ്‍ നാലിനാണ് സരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആറുമാസക്കാലമായി ജയിലില്‍ കഴിയുകയാണ് അവര്‍.

യുഡി‌എഫിലെ മന്ത്രിമാരും എംഎല്‍എമാരും മറ്റ് രാഷ്ട്രീയ നേതാക്കളും വ്യവസായികളുമെല്ലാം ‘സരിതാ ബന്ധ’ത്തില്‍പ്പെട്ട് വിവാദത്തിലായി. സരിതയുടെ പ്രവര്‍ത്തന മേഖലകളെക്കുറിച്ച് ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങള്‍ നിരവധി.

അടുത്ത പേജില്‍- താരത്തിളക്കത്തിന് മങ്ങലേല്‍ക്കുമ്പോള്‍

താരത്തിളക്കത്തിന് മങ്ങലേല്‍ക്കുമ്പോള്‍

PRO
PRO
കേരളത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സോളാര്‍ കേസില്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോനും അറസ്റ്റിലായി. സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷണനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ്‌ ശാലുവിനെ അറസ്‌റ്റ്‌ ചെയ്തതെങ്കിലും പിന്നീട്‌ തട്ടിപ്പിലെ അവരുടെ പങ്കാളിത്തവും അന്വേഷണത്തില്‍ കണ്ടെത്തി.

വെബ്ദുനിയ വായിക്കുക