നേട്ടങ്ങളും നഷ്ടങ്ങളും കണ്ട വര്‍ഷമാണ് 2012. ഉദിച്ചുയര്‍ന്നവരെയും ഉയിര്‍ത്തെഴുന്നേറ്റവരെയും അടിതെറ്റി വീണവരെയും ഇന്ത്യ കണ്ടു. 2012ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ 10 പേര്‍.
2014 സംഭവിക്കുന്നതിന്റെ ട്രെയിലറോ?
PTI
PTI
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ഹാട്രിക് വിജയം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക സ്വാധീനമാകുകയാണ് ബി ജെ പി നേതാവ് നരേന്ദ്രമോഡി. രാജ്യത്തെ മറ്റു രാഷ്ട്രീയകക്ഷികളും സ്വന്തം പാര്‍ട്ടിയിലെ തന്നെ ശത്രുക്കളും മാത്രമല്ല, ആഗോളതലത്തില്‍ തന്നെ മതത്തിന്റെ പേരില്‍ ഉയര്‍ന്ന പ്രതികൂല പ്രചരണങ്ങളെ അതിജീവിച്ചാണ് മോഡിയുടെ തിളക്കമാര്‍ന്ന വിജയം. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിയായിരിക്കും എന്ന സൂചനകള്‍ക്കിടെയാണ് ഈ വിജയം എന്നത് ശ്രദ്ധേയമാണ്.
അടുത്ത പേജില്‍- കാലം കാത്തുവച്ച അംഗീകാരം
PTI
PTI
രാജ്യത്തിന്റെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി ജൂലൈയില്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ഥി മുന്‍ ലോക്സഭാ സ്പീക്കര്‍ പി എ സാങ്മയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പ്രധാനമന്ത്രിപദം രണ്ട് തവണ നഷ്ടപ്പെട്ട പ്രണബിന് കാലം കാത്തുവച്ച സമ്മാനമായിരുന്നു ഇന്ത്യയുടെ പ്രഥമ പൌരന്റെ സ്ഥാനം.
അടുത്ത പേജില്‍- യുവരാജാവിന്റെ തേരോട്ടം
PTI
PTI
ഉത്തര്‍പ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് അഖിലേഷ് യാദവ് എത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ട് തന്നെയാണ്. സമാജ്‌വാദി പാര്‍ട്ടിക്കുണ്ടായിരുന്ന ഗുണ്ടാരാഷ്ട്രീയത്തിന്റെ മുഖം ഒരു പരിധി വരെ ഇല്ലാതാക്കാനായി എന്നതാണ് അഖിലേഷിന്റെ ഏറ്റവും വലിയ നേട്ടം. രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിച്ച കോണ്‍ഗ്രസിനെയും മായാവതിയുടെ ബി എസ് പിയെയും തവിടുപൊടിയാക്കിയാണ് അദ്ദേഹം അധികാരത്തിലേറിയത്.
അടുത്ത പേജില്‍- അഴിമതിയ്ക്കെതിരെ പടനയിക്കാന്‍
PTI
PTI
ജനലോക്പല്‍ ബില്ലിനായി ജനകീയമുന്നേറ്റം നടത്തിയ അണ്ണാ ഹസാരെ സംഘാംഗമായിരുന്നു അരവിന്ദ് കെജ്‌രിവാള്‍. ഹസാരെ സംഘം പിളര്‍ന്നപ്പോള്‍ അണ്ണാ ഹസാരെയെക്കാള്‍ ശ്രദ്ധേയനായി കെജ്‌രിവാള്‍. കെജ്‌രിവാളിന്റെ ഇന്ത്യാ എഗൈന്സ്റ്റ് കറപ്ഷന്‍ എന്ന സംഘടന ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും വ്യവസായരംഗത്തെയും പ്രമുഖര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. റോബര്‍ട്ട് വധേര-ഡി എല്‍ എഫ് ഇടപാട്, കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ക്കെതിരെയെല്ലാം അദ്ദേഹം തെളിവുകള്‍ പുറത്തുവിട്ടു.
അടുത്ത പേജില്‍- വര്‍ഷങ്ങള്‍ എത്ര കൊഴിഞ്ഞാലും നമ്മുടെ സ്വപ്നസുന്ദരി!
PTI
PTI
15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോളിവുഡിന്റെ സ്വപ്നസുന്ദരി വീണ്ടും വെള്ളിത്തിരയിലെത്തിയത്. ഗൗരി ഷിന്റേ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ ശ്രീദേവിയ്ക്ക് ഗംഭീര തിരിച്ചുവരവിനുള്ള അവസരം ഒരുക്കുകയായിരുന്നു.
അടുത്ത പേജില്‍- ഇന്ത്യയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നോ?
PRO
PRO
പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വര്‍ഷമാണ് 2012. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത നേതാവ്, സോണിയയുടെ പാവ തുടങ്ങിയ അധിക്ഷേപങ്ങളാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ അദ്ദേഹത്തിന് നേരെ ഉന്നയിച്ചത്. രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ ‘സര്‍ക്കാരിന്റെ പക്കല്‍ പണം കായ്ക്കുന്ന മരമൊന്നുമില്ല’ എന്ന് പ്രധാനമന്ത്രി പറഞ്ഞതും അദ്ദേഹത്തെ വിവാദത്തിലാക്കി. കല്‍ക്കരിപ്പാടം അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രിയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യത്തെ ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിലും അദ്ദേഹം കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി.
അടുത്ത പേജില്‍- അവസരങ്ങള്‍ ഏറെയുണ്ട്, പക്ഷേ...
PTI
PTI
രാഹുല്‍ ഗാന്ധിയായിരുന്നു ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേറ്റ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
അടുത്ത പേജില്‍- പുറത്തായ കോടീശ്വരന്‍
PTI
PTI
ഇന്ത്യയിലെ മദ്യരാജാവ് യു ബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ശമ്പളമില്ലാതെ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ കിംഗ്ഫിഷര്‍ വിമാനങ്ങള്‍ കട്ടപ്പുറത്തായി. കടം മൂലം ശതകോടീശ്വര പട്ടികയില്‍ നിന്ന് മല്യ പുറത്താവുകയും ചെയ്തു.
അടുത്ത പേജില്‍- ക്ഷോഭിച്ചും വട്ടംകറക്കിയും
PTI
PTI
രണ്ടാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. ഡീസല്‍വില, പാചകവാതക സബ്സിഡി, ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം തുടങ്ങിയ വിഷയങ്ങളിലെ എതിര്‍പ്പായിരുന്നു കാരണം. മമതയുടെ പിടിവാശി കേന്ദ്രത്തില്‍ വേവാതെ പോകുകയായിരുന്നു. പൊതുയോഗത്തില്‍ ചോദ്യം ചോദിച്ചയാളെ അറസ്റ്റ് ചെയ്യല്‍ പോലെയും പകപോക്കലും വിവാദ നിലപാടുകളും മമതയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.
അടുത്ത പേജില്‍- ഒരേ മനസ്സോടെ ഇന്ത്യ വിധിച്ചു
PTI
PTI
മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏക പാക് ഭീകരന്‍ അജ്മല്‍ കസബിന്റെ വധശിക്ഷ നവംബര്‍ 21 ന് നടപ്പാക്കി. രാവിലെ ഏഴ് മണിയോടെ പൂനയിലെ യേര്‍വാഡ ജയിലിലാണ് കസബിനെ തൂക്കിക്കൊന്നത്. അതീവ രഹസ്യമായിട്ടാണ് കസബിന്റെ വധശിക്ഷ നടപ്പാക്കിയത്. കസബിനെ തൂക്കിക്കൊന്നതിലൂടെ ആഗോള തീവ്രവാദത്തിന് ശക്തമായ താക്കീതാണ് ഇന്ത്യ നല്‍കിയത്.