ജയിക്കാന്‍ മാത്രം ശീലിച്ച രാഷ്ട്രീയനേതാവായിരുന്നു ടി എം ജേക്കബ്. 1977-ല്‍ ഇരുപത്തിയാറാം വയസ്സിലാണ് അദ്ദേഹം ആദ്യമായി നിയമസഭയില്‍ എത്തിയത്. പിറവം ,കോതമംഗലം എന്നീ മണ്ഡലങ്ങളെ അദ്ദേഹം പ്രതിനിധീകരിച്ചു.
പരാജയമറിയാതെ തുടര്‍ച്ചയായ ഏഴ് തെരഞ്ഞെടുപ്പുകളില്‍ ജേക്കബ് ജയിച്ചു കയറി. 2006 വരെ ഇത് തുടര്‍ന്നു. എന്നാല്‍ തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍വിയറിഞ്ഞു. ഇടതുമുന്നണിയുടെ എം ജെ ജേക്കബ് ആണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.
നാല് മന്ത്രിസഭകളിലാണ് ജേക്കബ് മന്ത്രിസ്ഥാനം കൈകാര്യം ചെയ്തത്.