കേരളവും ബംഗാളും പോലെയല്ല മാണിക് സര്‍ക്കാരിന്റെ ത്രിപുര!

വ്യാഴം, 28 ഫെബ്രുവരി 2013 (15:23 IST)
PTI
PTI
അഞ്ചാം തവണയും ഇടതുപക്ഷം ത്രിപുരയില്‍ അധികാരത്തിലേറുകയാണ്. 64കാരനായ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷം ഇവിടെ തെരഞ്ഞെടുപ്പ് വിജയം നേടിയത്. 1998 മുതല്‍ അദ്ദേഹം ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. 2008ല്‍ നേടിയതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയമാണ് മാണിക് സര്‍ക്കാരും കൂട്ടരും ഇത്തവണ നേടിയത്.

ഭരണവിരുദ്ധ വികാരം വളരെ കുറഞ്ഞ തെരഞ്ഞെടുപ്പാണ് ഇവിടെ നടന്നത് എന്ന് വേണം കരുതാന്‍. 93ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. മാണിക് സര്‍ക്കാരിന്റെ പ്രതിഛായയും പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തു. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയാണ് അദ്ദേഹം. 5,000 രൂപയാണ് അദ്ദേഹത്തിന്റെ മാസശമ്പളം. അദ്ദേഹത്തിന് വീടോ കാറോ ഇല്ല. ക്രിക്കറ്റും സിനിമകളും ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്നു.

കേരളവും പശ്ചിമ ബംഗാളും നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് ആശ്വാസം പകരുന്ന വിജയമാണ് ത്രിപുരയിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. കേരളവും ബംഗാളും പോലെ ത്രിപുരയും ഇടതുപക്ഷത്തിന് നഷ്ടപ്പെടാന്‍ പോകുകയാണ് എന്നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പര്യടനം നടത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. പക്ഷേ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും കണക്കുകൂട്ടലുകള്‍ വീണ്ടും പിഴച്ചു.

വെബ്ദുനിയ വായിക്കുക