കേരളം ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2013. കടന്നുപോകുന്ന വര്‍ഷത്തെ വാര്‍ത്തകളിലേക്കും വിവാദങ്ങളിലേക്കും ഒരു എത്തിനോട്ടം
മഞ്ഞിലും മഴയിലും വെയിലിലും ‘സോളാര്‍’ തന്നെ!
PRO
PRO
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച സംഭവങ്ങളാണ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും പ്രതിക്കൂട്ടിലായി. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന് എന്നീ മുഖ്യപ്രതികളുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പന്, ജിക്കുമോന് ജേക്കബ്, ഗണ്‍മാനായിരുന്ന സലിം രാജ് എന്നിവര്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും ശക്തമായി നിലനിന്നു.
നിയമസഭയിലും പുറത്തും സോളാര്‍ വിവാദം ആളിക്കത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു.
കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസാണ് സോളാര്‍ കേസ്. കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ സരിതയെയും ബിജുവിനെയും ചുറ്റിപ്പറ്റി ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങള്‍ നിരവധി.
അടുത്ത പേജില്‍- എല്‍ഡിഎഫ് കളിച്ചു, സന്ധ്യ കയ്യടി നേടി !
എല്‍ഡിഎഫ് കളിച്ചു, സന്ധ്യ കയ്യടി നേടി !
PRO
PRO
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത സമരങ്ങള്‍ ഒന്നൊന്നായി പാതിവഴിയില്‍ അവസാനിച്ചു. രാപ്പകല്‍ സമരം, സെക്രട്ടേറിയറ്റ് ഉപരോധം, ക്ലിഫ് ഹൌസ് ഉപരോധം, കരിങ്കൊടി കാട്ടല് എന്നിങ്ങനെ മുഖ്യമന്ത്രിയ്ക്കെതിരെ ആറ് മാസക്കാലമായി തുടര്‍ന്നുവന്ന എല്ലാ സമരപരിപാടികളും എല്‍ഡിഎഫ് അവസാനിപ്പിക്കുകയായിരുന്നു.
വന്‍ സന്നാഹങ്ങളോടെ തുടങ്ങിയ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധ സമരം പാതിവഴിയില്‍ അവസാനിപ്പിച്ചു. അരലക്ഷം പ്രവര്‍ത്തകരെ അണിനിരത്തിയ സമരം മുപ്പതുമണിക്കൂറുകള്ക്ക് ശേഷമാണ് അവസാനിച്ചത്. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണമാകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഉപരോധം അവസാനിച്ചത്.
കേരളം ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ഈ സമരപരമ്പരകളെല്ലാം പാതിവഴിയില്‍ നിര്‍ത്തിയതിന്റെ പേരില്‍ എല്‍ഡിഎഫ് വിമര്‍ശന വിധേയമായി. ക്ലിഫ്ഹൌസ് ഉപരോധത്തിനിടെ ബാരിക്കേഡുകള്‍ വഴിമുടക്കിയതിനേ തുടര്‍ന്ന് സന്ധ്യ എന്ന വീട്ടമ്മ ഇടതുനേതാക്കള്‍ക്കും പൊലീസിനും നേരേ തട്ടിക്കയറിയ സംഭവം ഏറെ മാധ്യമശ്രദ്ധ നേടി. അവരെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തി.
അടുത്ത പേജില്‍- മുഖ്യനെ കല്ലുകൊണ്ട് നേരിട്ടപ്പോള്‍!
PRO
PRO
കണ്ണൂരില്‍ ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കല്ലേറില്‍ പരുക്കേറ്റു. നെറ്റിയില്‍ രണ്ടിടത്താണ് ചെറിയ മുറിവുണ്ടായത്. നെഞ്ചിലും കല്ലേറുകൊണ്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കുനേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്.
അടുത്ത പേജില്‍- ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ‘ഫേസ്ബുക്ക് ’!
ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ‘ഫേസ്ബുക്ക് ’!
PRO
PRO
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത വന്‍ വിവാദമായി. 2012 ജൂണ്‍ മുതല്‍ 2013 ഡിസംബര്‍ വരെ വിവിധ സമയങ്ങളിലായാണ് ടി പി വധക്കേസിലെ ആദ്യ ഏഴ് പ്രതികളില്‍ ടി കെ രജീഷ് ഒഴികെയുള്ളവര്‍ ഫേസ് ബുക്കില്‍ അക്കൗണ്ട് തുറന്നത്. കൊടി സുനിയും കിര്‍മാണി മനോജും ഉള്‍പ്പെടെ ആറ് പേരാണ് ഫേസ്ബുക്കില്‍ സജീവമായ പ്രതികള്‍. പ്രതികള്‍ ജയിലില്‍ ബര്‍മുഡയും കൂളിംഗ് ഗ്ലാസും ഉപയോഗിക്കുന്നുവെന്നും ഫെയ്സ് ബുക്ക് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
കിര്‍മാണി മനോജാണ് ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. 547 ഫോട്ടോകളും മൊബൈല്‍ വഴിയാണ് അപ്ലോഡ് ചെയ്തത്. ആറു പേരില്‍ ഫേസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളതും മനോജ് കിര്‍മാണിക്കാണ്. 2013 സെപ്തംബര്‍ 14ന് മാവേലിയുടെ വേഷത്തില്‍ സുമേഷിനൊപ്പം കിര്‍മാണി മനോജ് നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതും കിര്‍മാണി തന്നെയാണ്.
ടി പി കേസ് പ്രതി ഷാഫി ജയിലില്‍ നിന്ന് രാപ്പകല്‍ ഫോണ്‍ വിളികള്‍ നടത്തിയതിന്റെ തെളിവുകളും മാധ്യമങ്ങള്‍ പുറത്തിവിട്ടിരുന്നു.
അടുത്ത പേജില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്ന കടലാസുപുലി!
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്ന കടലാസുപുലി!
PRO
PRO
പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത് വന്‍ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വഴിവച്ചു. പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍ ഖനനം, ക്വാറി പ്രവര്‍ത്തനം, താപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് തുടങ്ങിയവ നിരോധിക്കുകയായിരുന്നു. റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറി.
ഒടുവില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് നവംബര്‍ 16ന് നല്കിയ തത്വത്തിലുള്ള അംഗീകാരം പിന്‍വലിച്ചു. രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരിച്ചടിക്ക് കാരണമാകുമെന്നതിനാലാണ് ഇത്.
അടുത്ത പേജില്‍- സ്വര്‍ണ്ണക്കടത്തിന്റെ അറിയാക്കഥകള്‍
സ്വര്‍ണ്ണക്കടത്തിന്റെ അറിയാക്കഥകള്‍
PRO
PRO
രാജ്യാന്തര സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ മുഖ്യപ്രതി ഫായിസിന്റെ ഉന്നതബന്ധങ്ങള്‍ കേരളത്തെ ഞെട്ടിച്ചു. ഇയാള്‍ക്ക് സിനിമാതാരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും സിനിമാ താരങ്ങളെ ഉപയോഗിച്ച് നിരന്തരം സ്വര്‍ണം കടത്തിയതായും പൊലീസിന് തെളിവുകള്‍ ലഭിച്ചു. നിരവധി താരങ്ങള്‍, മോഡലുകള്‍, സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്ക് നേരെ പൊലീസ് അന്വേഷണം നീണ്ടു.
കോഴിക്കോട് ജയിലിലുള്ള ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ ഫസീയ് അറബിവേഷത്തിലെത്തി കണ്ടിരുന്നു. ഫയീസിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഇനിയും ചുരുളഴിയാനിരിക്കുന്നു.
അടുത്ത പേജില്‍- പിണറായിയുടെ തിരിച്ചുവരവ്
പിണറായിയുടെ തിരിച്ചുവരവ്
PRO
PRO
എസ്എന്‍സി ലാവലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കി. പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയനും സിപിഎമ്മിനും രാഷ്ട്രീയ കേരളത്തിനും ഈ വിധി നിര്‍ണായകമാകുന്നു.
അടുത്ത പേജില്‍- ബന്ധങ്ങളില്‍ തട്ടി തകര്‍ന്ന മന്ത്രിസ്ഥാനം!
ബന്ധങ്ങളില്‍ തട്ടി തകര്‍ന്ന മന്ത്രിസ്ഥാനം!
PRO
PRO
വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ കെ ബി ഗണേഷ്കുമാറിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നങ്ങളുടെ പേരില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തന്നെ നഷ്ടമായി. 16 വര്‍ഷമായി ഗണേഷ് ഗാര്‍ഹികമായി പീഡിപ്പിക്കുകയാണെന്ന് യാമിനി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു.
രാജിയ്ക്ക് ശേഷം ഗണേഷ്- യാമിനി ബന്ധം നിയമപരമായി വേര്‍പെടുത്തി.
അടുത്ത പേജില്‍- വിവാദങ്ങളുടെ മണിമുഴക്കം!
വിവാദങ്ങളുടെ മണിമുഴക്കം!
PRO
PRO
നടന് കലാഭവന്‍ മണിയ്ക്ക് വിവാദങ്ങളുടെ വര്‍ഷമായിരുന്നു. അതിരപ്പിള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയ മണി വനപാലകരെ മര്‍ദ്ദിച്ചതായാണ് ആദ്യം പരാതി ഉയര്‍ന്നത്. നെടുമ്പാശ്ശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്നതായിരുന്നു രണ്ടാമത്തെ സംഭവം. കയ്യിലെ ബ്രേസ്ലെറ്റ് സ്വര്‍ണമാണോ എന്ന് പരിശോധിക്കാന്‍ ചെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് മണി ബ്രേസ്ലെറ്റ് വലിച്ചൂരി എറിഞ്ഞു എന്നായിരുന്നു ആരോപണം.
അടുത്ത പേജില്‍- അറബിക്കടലിന്റെ റാണി കാത്തിരിക്കുന്നു
അറബിക്കടലിന്റെ റാണി കാത്തിരിക്കുന്നു
PRO
PRO
കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഡിഎംആര്‍സി നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ഇതോടെ ഇന്ത്യയിലെ മെട്രോ നഗരങ്ങളുടെ പട്ടികയിലേക്ക് കൊച്ചിയുടെ പേരും ചേര്‍ന്നു.
അടുത്ത പേജില്‍- ‘ദൈവം ആ യുവതിയോട് പൊറുക്കട്ടെ‘!
‘ദൈവം ആ യുവതിയോട് പൊറുക്കട്ടെ‘!
PRO
PRO
ജോസ് തെറ്റയില്‍ എംഎല്‍എ ലൈംഗികാരോപണക്കേസില്‍ ആരോപണവിധേയനായി. തെറ്റയില്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച യുവതി അതിന്റെ തെളിവുകളായ ദൃശ്യങ്ങളടങ്ങിയ സിഡി മാധ്യമങ്ങള്‍ക്ക് നല്കി.
എന്നാല്‍ തന്റെ പൊതുജീവിതത്തില്‍ ഒരു യുവതിയെയും താന്‍ അപമാനിക്കുകയോ, വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന വാദത്തില്‍ തെറ്റയില്‍ ഉറച്ചുനിന്നു. തെറ്റയിലിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസില്‍ അദ്ദേഹത്തിനെതിരായ എഫ്ഐആര്‍ റദ്ദാക്കി. ''ദൈവമേ, യുവതി ചെയ്ത തെറ്റ് പൊറുക്കണമേ''- ഹൈക്കോടതി വിധി അറിഞ്ഞപ്പോള്‍ ജോസ് തെറ്റയില്‍ പ്രതികരണം ഇതായിരുന്നു.
അടുത്ത പേജില്‍- അമ്മ മലയാളം കാത്തിരുന്ന അംഗീകാരം
അമ്മ മലയാളം കാത്തിരുന്ന അംഗീകാരം
PRO
PRO
നീണ്ടനാളത്തെ കാത്തിരിപ്പിനും തര്‍ക്കത്തിനും ശേഷം അമ്മ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി. ശ്രേഷ്ഠഭാഷ പദവിയിലേക്ക് എത്തുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. മൂന്ന് വര്‍ഷം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മലയാളത്തെ തേടി ഈ അംഗീകാരം വരുന്നത്.
തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക് എന്നിവയ്ക്കാണ് ശ്രേഷ്ഠഭാഷാ പദവിയുള്ള മറ്റ് ഭാഷകള്‍.
അടുത്ത പേജില്‍- മാവോയിസ്റ്റുകള്‍ സത്യമോ മിഥ്യയോ?
മാവോയിസ്റ്റുകള്‍ സത്യമോ മിഥ്യയോ?
PRO
PRO
കേരളത്തിലെ കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടോ, അതോ ഇല്ലയോ? മാവോയിസ്റ്റുകളെ കണ്മുന്നില് കണ്ടെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ ഇക്കൂട്ടരെ തേടിയിറങ്ങിയ നക്സല്‍ വിരുദ്ധസേനയായ തണ്ടര്‍ബോള്‍ട്ടിനും പൊലീസിനും ഇതുവരെ അത് സ്ഥിരീകരിക്കാനായിട്ടില്ല. മലപ്പുറത്ത് മാവോയിസ്റ്റുകള്‍ എന്ന് കരുതപ്പെടുന്ന, സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം വീടുകയറി ആളുകളെ ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായി. പക്ഷേ അന്വേഷണസംഘങ്ങള്‍ക്ക് ഇവരെ പിടികൂടാനായില്ല.
വയനാട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണു മാവോയിസ്റ്റ് സാന്നിധ്യം സൂചിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്.
അടുത്ത പേജില്‍- രണ്ട് പതിറ്റാണ്ടായി മറഞ്ഞിരിക്കുന്ന സത്യം
രണ്ട് പതിറ്റാണ്ടായി മറഞ്ഞിരിക്കുന്ന സത്യം
PRO
PRO
സിസ്റ്റര്‍ അഭയക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ആദ്യം അന്വേഷിച്ച കെ ടി മൈക്കിളിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതോടെ ഈ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
അഭയയുടെ ശിരോവസ്ത്രം അടക്കമുള്ള പ്രാഥമിക തെളിവുകള്‍ പരിശോധിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദ്ദേശം നല്കി.
അടുത്ത പേജില്‍- ആരെയും കൂസാതെ പി സി ജോര്‍ജ്ജ്!
കേരളം ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2013. കടന്നുപോകുന്ന വര്‍ഷത്തെ വാര്‍ത്തകളിലേക്കും വിവാദങ്ങളിലേക്കും ഒരു എത്തിനോട്ടം.
മഞ്ഞിലും മഴയിലും വെയിലിലും ‘സോളാര്‍’ തന്നെ!
PRO
PRO
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച സംഭവങ്ങളാണ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും പ്രതിക്കൂട്ടിലായി. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന് എന്നീ മുഖ്യപ്രതികളുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പന്, ജിക്കുമോന് ജേക്കബ്, ഗണ്‍മാനായിരുന്ന സലിം രാജ് എന്നിവര്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും ശക്തമായി നിലനിന്നു.
നിയമസഭയിലും പുറത്തും സോളാര്‍ വിവാദം ആളിക്കത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു.
കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസാണ് സോളാര്‍ കേസ്. കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ സരിതയെയും ബിജുവിനെയും ചുറ്റിപ്പറ്റി ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങള്‍ നിരവധി.
അടുത്ത പേജില്‍- എല്‍ഡിഎഫ് കളിച്ചു, സന്ധ്യ കയ്യടി നേടി !