കായിക മത്സരങ്ങളുടേയും കേളികളുടെയും തമ്പുനായിരുന്നു അടുപ്പമുള്ളവര്‍ തിരുമേനി എന്നു വിളിച്ചിരുന്ന കേണല്‍ ഗോദവര്‍മ രാജ. അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയാണ് ഇന്ന്.
1908 ഒക്റ്റോബര്‍ 13 നു ആയിരുന്നു കോട്ടയംജില്ലയിലെ പൂഞ്ഞാര്‍ കോയിക്കലിലെ കാഞ്ഞിരമറ്റം കൊട്ടരത്തില്‍ അദ്ദേഹത്തിന്‍റെ ജനനം . മധുരയിലേ പാണ്ഡ്യ രാജാക്കന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് പൂഞ്ഞാര്‍ രാജകുടുംബം.
കായികതാരങ്ങളിലെ രാജകുമാരനും, രാജകുമാരന്മാരിലെ കായികതാരവും ആയിരുന്നു അദ്ദേഹം.കേരളത്തിലെ കായിക ഉണര്‍വിനു കാരണക്കാരനായി ഒരാളേ ചൂണ്ടിക്കാട്ടാനുണ്ടെങ്കില്‍ അത് കേണല്‍ ഗോദവര്‍മ്മരാജ ആയിരിക്കും.കേരള വിനോദസഞ്ചാര സാദ്ധ്യതകള്‍ കണ്ടറിഞ്ഞ ദീര്‍ഘദര്‍ശി കൂടിയായിരുന്നു അദ്ദേഹം.
എല്ലാവര്‍ഷവും. ഒക്ടോബര്‍ 13 കേരള കായികദിനമായി ആചരിക്കും. എല്ലാ സ്കൂളുകളിലും പ്രത്യേക അനുസ്മരണ പരിപാടികള്‍ നടക്കും. ഇക്കൊല്ലം 1.37 കോടി രൂപയുടെ കായിക അവാര്‍ഡുകള്‍ സമ്മാനിക്കും.
കേരള വിനോദ സഞ്ചാര വകുപ്പ് ഗോദവരമ്മരാജയുടെ ജന്മശതാബ്ദി ഒരു വര്‍ഷത്തെ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.തിങ്കളാഴ്ച തിരുവനതപുരത്തെ മാസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹത്തിന്‍റെ മക്കളായ പൂയം തിരുനാള്‍ ഗൌരി പാര്‍വതിഭായിയും, അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ഭായിയും മുഖ്യാതിഥികളായിരിക്കും.
.
PRO
PRO
1954ല്‍11 കായിക സംഘടനകളുടെ യോഗം വിളിച്ചാണ് സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചത് .ടെന്നിസ്, ടേബിള്‍ ടെന്നിസ്, അത്‌ലറ്റിക്സ്, ഫുട് ബോള്‍, ക്രിക്കറ്റ്, ഗോള്‍ഫ്, അക്വാട്ടിക്സ്, പര്‍വതാരോഹണം, ഹോക്കി, ഫ്ളയിങ് എന്നീ കായിക വിനോദ സംഘടനകളുടെയും അവയെ ഒരു കുടക്കീഴിലാക്കുന്ന കേരള സ്പോര്‍ട്‌സ് കൗണ്‍സില്‍ എന്ന ഭരണ സംവിധാനത്തിന്‍റെയും സ്ഥാപകന്‍ ജി.വി. രാജായായിരുന്നു. മരിക്കും വരെ അദ്ദേഹം സ്പോര്‍ട്‌സ് കഊണ്‍സില്‍ അദ്ധ്യക്ഷനായി തുടര്‍ന്നു.
സ്പോര്‍ട്‌സ് കൌണ്‍സില്‍, തിരുവനന്തപുരം ഫ്ലയിംഗ് ക്ലബ് ടെന്നീസ് ക്ലബ്ബ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ അദ്ദേഹം തുടങ്ങി വെച്ചതാണ്.. കായിക കേരളത്തിന് അദ്ദേഹം നല്‍കിയ സംഭാവനപോലെകായിക താരങ്ങളോടു കാട്ടിയിരുന്ന സ്നേഹവും അവിസ്മരണീയമാണ്.
1943 ജനുവരി 24 ന് തിരുവിതാംകൂറിന്‍റെ കാര്‍ത്തികതിരുനാള്‍ രാജകുമാരിയെ വിവാഹം ചെയ്ത് തിരുവനന്തപുരത്ത് എത്തിയ ഗോദവര്‍മ്മരാജ എന്ന രാജുകുമാരന്‍ കായിക കേരളത്തിന്‍റെ ചക്രവര്‍ത്തിയായി മാറുകയായിരുന്നു.ഇരുവരുടെയും ജന്മനാള്‍ ഒരേദിവസമായിരുന്നു.2007 ല്‍ 92 വയസ്സിലായിരുന്നു കാത്തികതിരുനാള്‍ തമ്പുരാട്ടി അന്തരിച്ചത്.
ഇന്ന് അദ്ദേഹത്തിന്‍റെ പേരിലുള്ള കായിക പരിശീലന പാഠശാല ജി വി രാജാ സ്പോര്‍ട്‌സ് സ്കൂള്‍ ശോചനീയ അവസ്ഥയിലാണ് എന്നത് വര്‍ത്തമാനകാല ദുരന്തം. ഈ ശതാബ്ദി വര്‍ഷത്തില്‍ ഈ സ്കൂളിനു മോചനമുണ്ടാവും എന്നു പ്രത്യാശിക്കാം.
PRO
PRO
ഒരേസമയം അദ്ദേഹം വിവിധ കായിക വിനോദങ്ങളില്‍ മികവു പുലര്‍ത്തിയിരുന്നു. മറ്റൊരുകാര്യം അവയുടെ സംഘടനകളുടെ ഭരണനേതൃത്വവും അദ്ദേഹം കൈയാളി.
തിരുവനന്തപുരംവിമാനത്താവളവും കോവളം, ആക്കുളം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളും കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്. ഇന്ത്യയുടെ കായിക വിനോദസഞ്ചാര ഭൂപടങ്ങളില്‍ കേരളം ശ്രദ്ധിക്കപ്പെട്ടത് ജി.വി. രാജയുടെ ശ്രമഫലമായാണ്.
1971ല്‍ കുളുവിലെ മലഞ്ചെരുവില്‍ വിമാനദുരന്തത്തില്‍ ജിവിതത്തോടു വിടപറയുന്നതിന്റെ തലേരാത്രിപോലും കായിക രംഗത്തിന്‍റെ പ്രൊത്സാഹനത്തിനായിരുന്നു അദ്ദേഹം യത്നിച്ചത്. ചെന്നൈയിലായിരുന്നു അന്ന് സന്തോഷ് ട്രോഫി മല്‍സരം . വിമാനദുരന്തത്തിന്റെ തലേന്നു സെമി ഫൈനല്‍ ആയിരുന്നു
കളി കാണാന്‍ ഗോദവര്‍മ്മരാജ മൈതാനത്ത് ഉണ്ടായിരുന്നു. മല്‍സരം സമനിലയില്‍ കളാശിച്ചു. അന്നു രാത്രിടീമംഗങ്ങള്‍ക്ക് ചായസല്‍ക്കാരരം നടത്തി, അടുത്ത മല്‍സരം വിജയിക്കണമെന്ന് ആശിര്‍വദിക്കുകയും ചെയ്തു. പക്ഷേ പിറ്റേന്നു കേള്‍ക്കേണ്ടി വന്നത് അദ്ദേഹത്തിന്‍റെ അപകടമരണ വാര്‍ത്തയാണ്.
കായികരംഗത്തിനു വേണ്ടി അദ്ദേഹം നറ്റത്തിയ നിസ്വാര്‍ഥമായ സേനങ്ങള്‍ വിലമതിക്കാനാവാത്തതാണ്