ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങളിലൊന്നായ ഈഫല്‍ ടവറിന്‍റെ ശില്പിയായ ഈഫല്‍ മരിച്ചിട്ട് 2007ല്‍ 84 വര്‍ഷം തികഞ്ഞു. 1923 ഡിസംബര്‍ 27ന് പാരീസിലുള്ള വസതിയായ റൂറബേലയില്‍ അദ്ദേഹം അന്തരിച്ചു.
എഞ്ചിനീയറായും, വ്യവസായിയായും ലോഹനിര്‍മ്മാതാവായും ഒക്കെ അദ്ദേഹം അറിയപ്പെടുന്നു. നിര്‍മ്മാതാവിന്‍റെ പേരില്‍ അറിയപ്പെടുന്ന ഗോപുരമാണ് ഈഫല്‍ ഗോപുരം.
1832 ഡിസംബര്‍ 15ന് ഫ്രാന്‍സിലെ സിജോയിലാണ് അദ്ദേഹം ജനിച്ചത്. 1887ല്‍ തുടങ്ങി രണ്ടു വര്‍ഷങ്ങളെടുത്താണ് അദ്ദേഹം ഈഫര്‍ ടവര്‍ പണി കഴിപ്പിച്ചത്.
ഈഫല്‍ ടവര്‍ കൂടാതെ 1900-ലെ പാരീസിലെ ഗ്രേറ്റ് പ്രദര്‍ശനത്തില്‍ വൈന്‍ സൂക്ഷിക്കുന്നതിനായി താത്ക്കാലികമായി ഒരു തേനീച്ചക്കൂടിന്‍റെ മാതൃകയിലുള്ള ലാ റുചെയും അദ്ദേഹം പണി കഴിപ്പിച്ചിട്ടുണ്ട്.
ഏകദേശം മുന്നൂറ് ജോലിക്കാര്‍ 18,038 ഇരുമ്പ് കഷണങ്ങള്‍ സ്ക്രൂ ഉപയോഗിച്ച് യോജിപ്പിച്ചാണ് ടവര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് തട്ടുകളായി തിരിക്കാത്തതു കാരണം അപകടമുണ്ടാകാനുള്ള സാധ്യതയും വളരെ അധികമായിരുന്നു. പക്ഷെ ടവര്‍ പണി കഴിപ്പിക്കുന്നതിനിടയ്ക്ക് ഒരാള്‍ മാത്രമേ മരിച്ചുള്ളൂ.
ഈഫല്‍ ടവര്‍ പണിയാന്‍ സഹായിച്ച 72 എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും പേരുകള്‍ ടവറില്‍ കൊത്തിവച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ളവത്തിന്‍റെ ശതാബワിയോടനുബന്ധിച്ച് ഫ്രാന്‍സില്‍ നടക്കുന്ന എറ്റ്സ്പൊസിഷന്‍ യൂണിവേഴ്സലിന് വേണ്ടിയാണ് ഇത് പണി കഴിപ്പിച്ചത്.
1889 മാര്‍ച്ച് 31നാണ് ടവറിന്‍റെ ഉദ്ഘാടനം നടന്നത് മെയ് ആറിന് അത് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
ഏകദേശം മൂന്നൂറു മീറ്റര്‍ നീളമുള്ള ഈ ഗോപുരത്തിന് 7,000 ടണ്‍ ഭാരമുണ്ട്. 40 വര്‍ഷത്തേയ്ക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമായി ഈഫല്‍ ടവര്‍ നിലകൊണ്ടു.
ടവര്‍ തുരുന്പെടുക്കുന്നതില്‍ നിന്ന് രക്ഷിക്കുന്നതിനായി ഓരോ ഏഴു വര്‍ഷം കൂടുന്പോഴും 50 ടണ്‍ പേയിന്‍റ് വേണ്ടി വരുന്നു.
ഈഫല്‍ ടവറില്‍ ആദ്യം 20 വര്‍ഷത്തോളം അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വാര്‍ത്താവിനിമയ രംഗത്ത് ഈഫല്‍ ടവറിന്‍റെ പ്രയോജനം മനസ്സിലാക്കിയ അധികൃതര്‍ അനുമതി നീട്ടി നല്‍കുകയായിരുന്നു.
1903 ല്‍ ന്യൂയോര്‍ക്കിലെ ക്രിസ്ലര്‍ ബില്‍ഡിംഗ് വരുന്നത് വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ ഗോപുരം ഈഫല്‍ ടവര്‍ തന്നെയായിരുന്നു.
1956 ജനുവരി മൂന്നിന് ഗോപുരത്തിന്‍റെ മുകള്‍ഭാഗത്ത് തീ പടര്‍ന്നു പിടിക്കുകയും മുകള്‍ഭാഗം നശിക്കുകയും ചെയ്തു. 1959ല്‍ ഗോപുരത്തിന്‍റെ ഏറ്റവും മുകളില്‍ റേഡിയോ ആന്‍റിന ഘടിപ്പിക്കുകയുണ്ടായി.
2000 ല്‍ ഗോപുരത്തില്‍ സേര്‍ച്ച് ലൈറ്റ് ഘടിപ്പിച്ചു. അന്നു മുതല്‍ രാത്രി പ്രകാശ പ്രദര്‍ശനം നടത്തുന്നുണ്ട്.