ഇന്ന് ലോക പരിസ്ഥിതി ദിനം; ഒരു കോടി വൃക്ഷത്തൈകൾ നടാൻ കേരളം!

തിങ്കള്‍, 5 ജൂണ്‍ 2017 (08:33 IST)
നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്‌റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിനം.
 
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഹ്വാനമാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്‌റെ സന്ദേശം. കാലാവസ്ഥാ മാറ്റത്തെ കുറിച്ച് ശക്തമായ മുന്നറിയിപ്പാണ് ലോകബാങ്ക് നല്‍കുന്നത്. കാലാവസ്ഥാ മാറ്റം ലോകഗതിയെ തന്നെ മാറ്റിമറിക്കുന്നതാണെന്നാണ് ലോകബാങ്ക് നടത്തിയ പഠനത്തില്‍ പറയുന്നു.  
 
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷത്തൈകളാണ് ഇന്ന് നടുന്നത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5 തിങ്കളാഴ്ച രാവിലെ 10:30ന് കനകക്കുന്നിൽ വൃക്ഷത്തൈ നട്ട് ഗവർണർ പി സദാശിവം നിർവഹിക്കും. ഹരിതം സഹകരണം, മഴക്കൊയ്ത്തുത്സവം, നന്മമരം, ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങിയ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും പരിസ്ഥിതിദിനത്തില്‍ നടക്കും.

വെബ്ദുനിയ വായിക്കുക