ഇങ്ങനെയും ചില വിശ്വാസങ്ങള്‍ ഇവിടെ ഉണ്ട്!; വയറ്വേദനക്ക് പഴുത്ത ഇരുമ്പുകൊണ്ടും പാമ്പ് വിഷത്തിന് ഫോണിലൂടെയും ചികിത്സ
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (13:16 IST)
PRO
മരുന്നു കല്ല്, മാഗ്നറ്റിക് കിടക്ക, പച്ചില ഒറ്റമൂലി തുടങ്ങിയ ഒരുപാട് തട്ടിപ്പുകള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. തട്ടിപ്പ് ചികിത്സകള്‍ക്കെതിരെ ബോധവത്കരണം നടക്കുമ്പോഴും അവര്‍ നമുക്കിടയില്‍ നിര്‍ബാധം വിഹരിക്കുന്നു.
വിശ്വാസത്തിനും അവിശ്വാസത്തിനുമപ്പുറം ആധുനിക വൈദ്യശാസ്ത്രത്തിന് യുക്തിസഹമായ മറുപടി കണ്ടുപിടിക്കാനാവാത്ത നിരവധി ചികിത്സാരീതികള്‍ ഭാരതത്തില്‍ നടക്കുന്നുണ്ട്.
പലപ്പോഴും പലതും തട്ടിപ്പിന് വേദിയാവുന്നുണ്ടെങ്കിലും രോഗമുക്തിയുണ്ടാവുമെന്ന അവകാശവാദങ്ങളും പലപ്പോഴും സാധാരണ എന്തും പരീക്ഷിക്കപ്പെടാവുന്ന അവസ്ഥയിലെത്തുന്നു. പലപ്പോഴും അബദ്ധമായി ചികിത്സാരീതികള്‍ പ്രശ്നം ഗുരുതരമാക്കിയിട്ടുമുണ്ട്.
രോഗങ്ങളോട് പൊരുതി തോല്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളില്‍ അഭയം പ്രാപിച്ചേക്കാം. ഇത്തരം വഞ്ചനകളില്‍ പെട്ടുപോകാതെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനായി അത്തരം ചില സംഭവങ്ങള്‍ ഇവിടെ വിവരിക്കുന്നു.
വയറുവേദനക്കും മറ്റും പഴുത്ത ഇരുമ്പുകൊണ്ട് ചികിത്സ- അടുത്ത പേജ്
പഴുത്ത ഇരുമ്പുകൊണ്ട് ചികിത്സ
PRO
മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ഒരു അന്ധവിശ്വാസത്തെ കുറിച്ചാണ് ഇത്തവണ ഞങ്ങള്‍ പറയുന്നത്. ‘ചാച്‌വ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തരം ഭയമുളവാക്കുന്ന ചികിത്സാ രീതിയാണിത്. ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുകള്‍ രോഗിയുടെ ശരീരത്ത് വയ്ക്കുന്ന തരം ചികിത്സാ രീതിയാണിത്.
ഈ ചികിത്സാ രീതി മധ്യപ്രദേശിലെ വിദിഷ, ഖണ്ഡാവ, ബൈറ്റൂള്‍, ധാര്‍, ഗ്വാളിയര്‍, ഭിന്‍ഡ്-മുറൈന എന്നിവടങ്ങളിലെ ഗ്രാമങ്ങളിലാണ് നിലനില്‍ക്കുന്നത്. ഇത്തരം ചികിത്സ നടത്തുന്നവരെ വിശ്വാസികള്‍ ‘ബാബ’ എന്നാണ് വിളിക്കുന്നത്. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ രോഗബാധിതമായ ശരീര ഭാഗത്ത് ആദ്യം ഭസ്മം കൊണ്ട് ചില അടയാളങ്ങളിടുന്നു. പിന്നീട്, പഴുത്ത ഇരുമ്പ് ദണ്ഡ് ആ ഭാഗങ്ങളില്‍ വയ്ക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗ ശമനം ഉണ്ടാവുമെന്നാണ് ബാബ അവകാശപ്പെടുന്നത്.
വയറ് വേദന, ഗ്യാസ്ട്രബിള്‍, രക്താതിസമ്മര്‍ദ്ദം, ടിബി, പക്ഷാഘാതം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ചാച്‌വ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാമെന്നാണ് ‘മോക്ഷ പിപ്പിലിയ’ ഗ്രാമത്തിലെ ഒരു ബാബ അവകാശപ്പെട്ടത്.
PRO
അംബാ റാംജിയുടെ അഭിപ്രായത്തില്‍ മനുഷ്യ ശരീരത്തിലെ എല്ലാ രോഗങ്ങളെയും ചചാവ ഉപയോഗിച്ച് കരിച്ചുകളയാന്‍ സാധിക്കും. ചികിത്സയില്‍ അതിശയം കൂറുന്ന രോഗികള്‍ ഇയാളെ ഡോക്ടര്‍ എന്നും വിളിക്കുന്നു. ഇത്തരത്തില്‍ ചിത്സ തേടിയ ആള്‍ക്കാരുടെ ശരീരത്തില്‍ പൊള്ളലിന്‍റെ കല കാണാമായിരുന്നു.
ചാച്‌വ ചികിത്സയിലൂടെ ഉടന്‍ ഫലം സിദ്ധിച്ചു എന്നാണ് ‘ചന്ദര്‍’ എന്നയാള്‍ പറയുന്നത്. ഇയാള്‍ വയറ് വേദന, തലവേദന, കരള്‍ രോഗം എന്നിവയക്കാണ് ചികിത്സാ വിധേയനായത്. ഇയാളുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകളും കാട്ടിത്തരികയുണ്ടായി.
അപകടകരമായ ചികിത്സയെന്ന് ഡോക്ടര്‍മാര്‍- അടുത്ത പേജ്
PRO
പച്ചകുത്തുന്നതുപോലെ ചാച്‌വ ചിത്സയിലൂടെ ഉണ്ടാവുന്ന അടയാളവും ജീവിതകാലം മുഴുവന്‍ മാറാതെ കിടക്കും. അംബാ റാംജി തന്‍റെ മുന്നില്‍ വരുന്നവരുടെ രോഗം ബാധിച്ച അവയവങ്ങളില്‍, കൈയ്യോ കാലോ കഴുത്തോ ആവട്ടെ, ചാച്‌വ വച്ച് ചികിത്സിക്കും. ഇവിടെ വന്നവരുടെ ശരീരത്തില്‍ കണ്ട പൊള്ളലേറ്റ പാടുകള്‍ രോഗികള്‍ ചികിത്സയ്ക്കായി കാലാകാലങ്ങളില്‍ ഇവിടെ എത്തുന്നതിന് തെളിവായിരുന്നു.
എല്ലാ ഞായറാഴ്ചകളിലും ചികിത്സയ്ക്കായി രോഗികളുടെ ഒരു നീണ്ട നിര തന്നെ കാണാം. ഇവരില്‍ മുതിര്‍ന്നവരും യുവാക്കളും മാത്രമല്ല ചെറിയ കുട്ടികള്‍ വരെ ഉണ്ടാവും. ചാച്‌വ ചികിത്സ നടത്തുമ്പോള്‍ വേദനയുണ്ടാവില്ല എന്നാണ് വിശ്വാസം. എന്നാല്‍, കുഞ്ഞുങ്ങളുടെയും പ്രായം ചെന്നവരുടെയും വേദനനിറഞ്ഞ നിലവിളി നമ്മളോട് പറയുന്നത് അസഹനീയ വേദനയുടെ കഥ തന്നെയാണ്.
എന്നാല്‍ അംബാറാംജിയും സഹായികളും ഇതിലൊന്നും കുലുങ്ങുന്നില്ല, ചാച്‌വ ചികിത്സ രോഗം സുഖപ്പെടുത്തുമെന്നാണ് ഇവര്‍ വാദിക്കുന്നത്. ഒരു പിഞ്ചു കുഞ്ഞിന് ചാച്‌വ ചികിത്സ നടത്താന്‍ തുടങ്ങിയ ഒരു അമ്മയെ ഞങ്ങള്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍, “ കുഞ്ഞ് വയറിളക്കം മൂലം കഷ്ടപ്പെടുകയാണ്. ചാച്‌വ ചികിത്സ നടത്തിയില്ലെങ്കില്‍ മരിച്ചു പോവും. എന്താണ് നല്ലതെന്ന് ഞങ്ങള്‍ക്ക് അറിയാം” എന്ന ആക്രോശമായിരുന്നു ആ അമ്മയില്‍ നിന്ന് ഉയര്‍ന്നത്. തുടര്‍ന്ന്, അവര്‍ ആ കുഞ്ഞിന് അഞ്ച് പ്രാവശ്യത്തോളം ചാച്‌വ ചികിത്സ നടത്തി.
ഇതെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം ഇത്തരം ചികിത്സയ്ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നായിരുന്നു മറുപടി. ഇവര്‍ക്ക് മനശ്ശാസ്ത്രപരമായി രോഗിക്ക് ശാന്തി നല്‍കാം എന്നാല്‍ രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ചികിത്സ അണുബാധയ്ക്ക് കാരണമായേക്കാം. ഇതിന് ഉദാഹരണമായി നാഭിയില്‍ മുറിവുമായി നാലുമാസം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്ന കഥയും ഡോക്ടര്‍ പറഞ്ഞു.
കുഞ്ഞിനെ ചികിത്സയ്ക്കായി ബാബയുടെ അടുത്ത് കൊണ്ടുപോയതായി മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍, ചാച്‌വ ചികിത്സയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു. ഒരുമാസത്തെ ചിത്സകൊണ്ടാണ് കുഞ്ഞിന്‍റെ മുറിവ് കരിഞ്ഞത്- ഡോക്ടര്‍ പറഞ്ഞു. സാധാരണയായി അജ്ഞത കൊണ്ടാണ് ശുദ്ധരായ ആളുകള്‍ ഇത്തരം ചികിത്സകളില്‍ വിശ്വസിക്കുന്നത്. ഇതിനായി പണവും ആരോഗ്യവും ചിലപ്പോള്‍ ജീവിതം പോലും അവര്‍പാഴാക്കുന്നു.
വെറും കത്തി മാത്രമുപയോഗിച്ചൊരു ശസ്ത്രക്രിയ- അടുത്ത പേജ്
ആള്‍ദൈവങ്ങളെ വിശ്വസിക്കാമോ?
PRO
രാജസ്ഥാനിലെ ബാന്‍സ്‌വാദ ജില്ലയിലെ ചീഞ്ച് ഗ്രാമത്തില്‍ ചികിത്സ നടത്തിയിരുന്ന സത്യനാം വിത്തല്‍ദാസ് എന്ന ആള്‍ദൈവമാണ് കഥയിലെ നായകന്‍. തനിക്ക് അമാനുഷ സിദ്ധികളുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്.
ലഘുലേഖകളും സി ഡികളും ഇദ്ദേഹം അനുയായികള്‍ മുഖേന വിതരണം ചെയ്യുന്നു. എയിഡ്സ്, ആര്‍ബുദം തുടങ്ങിയ രോഗങ്ങളെല്ലാം ചികിത്സിച്ച് മാറ്റുമെന്നാണ് സി ഡി കളിലും ലഖുലേഖകളിലും ഇയാളുടെ അവകാശവാദം. അതും സൌജന്യമായി ആണ് ചികിത്സയെന്നും വാഗ്ദാനം ചെയ്യുന്നു.
ഗൃഹങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കത്തി ഉപയോഗിച്ചുള്ള ശസ്ത്രക്രിയയിലൂടെ ആണ് ചികിത്സ എന്ന് സി ഡികളിലൂടെ കാണാം. സി ഡികള്‍ കാണുന്ന നിഷ്കളങ്കരായ ഗ്രാമീണരെ ആകര്‍ഷിക്കും വിധത്തിലാണ് രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
PRO
രോഗിയുടെ ഉദരത്തില്‍ നിന്ന് ഒരു ലോഹക്കഷണം ഇയാള്‍ പുറത്തെടുക്കുകയും രോഗം മാറിയതായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയക്ക് മുന്‍പ് ഒരു ലോഹക്കഷണം ഇയാള്‍ കൈക്കുള്ളില്‍ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് രോഗിയുടെ ഉദരത്തില്‍ നിന്നെടുത്തതായി നടിക്കുകയുമാണ് ചെയ്യുന്നത്.
വിത്തല്‍ദാസ് രോഗികളെ ചികിത്സിക്കുന്ന സമയവും അസാധാരണമാണ്. ശനിയാഴ്ച അര്‍ദ്ധരാത്രി ആരംഭിക്കുന്ന ശസ്ത്രക്രിയ വെളുപ്പിന് മൂന്ന് മണി വരെ നീണ്ടുനില്‍ക്കുന്നു. ശസ്ത്രക്രിയ നടക്കുമ്പോള്‍ കെട്ടിടത്തിന്‍റെ പ്രധാനവാതിലുകള്‍ അടച്ച് പൂട്ടിയിരിക്കും. സ്ഥലത്തെ ഇയാളുടെ സ്വന്തം ക്ഷേത്രത്തിന്‍റെ കവാടങ്ങളും അടച്ചിരിക്കും. മറ്റൊരു അത്ഭുത വിദ്യയും വിത്തല്‍ദാസ് അവതരിപ്പിക്കുന്നുണ്ട്. നാളികേരം പൊട്ടിച്ച ശേഷം അതില്‍ നിന്ന് കുങ്കുമവും പുഷപങ്ങളും പുറത്തെടുത്ത് ജനങ്ങളെ അത്ഭുതപരതന്ത്രരാക്കുന്നു.
എന്നാല്‍ ഇത് വെറും ഇന്ദ്രജാലം മാത്രമാണെന്ന് വിത്തല്‍ദാസിന്‍റെ രോഗികളില്‍ ഒരാളായ സുനില്‍ പറയുന്നു. താന്‍ ഇത്തരത്തിലുള്ള നാളികേരത്തില്‍ ഒരെണ്ണം പരിശോധിച്ചുവെന്നും ഈ നാളികേരം പശ കൊണ്ടു ഒട്ടിച്ചിരുന്നുവെന്നു സുനില്‍ വെളിപ്പെടുത്തിയത്.
ഒരു കുളിയിലൂടെ പക്ഷാഘാതം മാറും- അടുത്ത പേജ്
PRO
ഒരു കുളിയിലൂടെ പക്ഷാഘാതത്തിന് ശമനമുണ്ടാവുമെന്ന് വിശ്വസിക്കാന്കഴിയുമോ?' ഭാദവ മാത' അമ്പലത്തിലെ കുളത്തില്‍ കുളിച്ചാല്‍ പക്ഷാഘാതം മാറുമെന്നാണ് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. മദ്ധ്യപ്രദേശിലെ നീമച്ച്നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്അകലെയാണ് ഈ ക്ഷേത്രം
ആദിവാസി വിഭാഗത്തില്പെട്ട ഭീല്സമുദായത്തിന്റേതാണ്ഈ ക്ഷേത്രം. ഇവിടത്തെ പൂജാരി ബ്രാഹ്മനണല്ല. ഭീല്‍ സമുദായക്കാരനാണ്. "ഇവിടെ വളരെയധികം അദ്ഭുതങ്ങള്നടക്കുന്നുണ്ട്. കുളം നിലനില്ക്കുന്നത്അമ്പലത്തിന്റെ നടുക്കാണ്. അതില്കുളിച്ചാല്പക്ഷാഘാതം ഭേദപ്പെടുത്തുമെന്നാണ് വിശ്വാസം", അമ്പലത്തിന്റെ അധികൃതര്‍ പറയുന്നു.
ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍ കേട്ടറിഞ്ഞ് പക്ഷാഘാതം മാറ്റാനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്ദ്ധിച്ചു. ആളുകളെ നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ ക്ഷേത്ര ഭാരവാഹികള്‍ കുളത്തില്‍ കുളിക്കാനുള്ള അനുവാദം താല്‍ക്കാലികമായി നിര്‍ത്തി വച്ചു.
പകരം കുളത്തിലെ പുണ്യ ജലം ടാങ്കുകളില്നിറച്ച് വച്ചു. തീര്ത്ഥാടകര്‍ ഇതില്‍ നിന്നും കോരിക്കുളിച്ച് രോഗശാന്തി നേടി. പിന്നീടാണ് സ്ത്രീകള്ക്കും പുരുഷന്മാര്ക്കും സൌകര്യ പൂര്‍വം കുളിക്കാന്‍ കുളിമുറികള്‍ അതില്‍ പുണ്യതീര്‍ഥം ലഭ്യമാക്കിയതും.
സന്താന സൌഭാഗ്യത്തിന് അംബാലി ക്ഷേത്രം- അടുത്ത പേജ്
PRO
കുഞ്ഞുങ്ങളുണ്ടാകുക ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. സന്താന ഭാഗ്യത്തിനു വേണ്ടി മനുഷ്യര്‍ എന്തും നല്‍കും. ചിലപ്പോള്‍ വഞ്ചകരുടെ കെണിയില്‍ പോലും സ്വയം സമര്‍പ്പിക്കാനും ചിലര്‍ മടിക്കാറില്ല.
കുട്ടികളില്ലാതെ നിരാശയില്‍ കഴിയുന്നവര്‍ സന്താന ഭാഗ്യം ലഭിക്കാന്‍ ഇന്‍ഡോറിലെ മാ അംബാവാലി ക്ഷേത്രമുണ്ട്. ‘മാ കാല്‍രാത്രി’ യാണ് ഇവിടുത്തെ പ്രധാന ദേവത. ഇവിടെ പൂജ നടത്തുന്നവര്‍ക്ക് സന്താന ഭാഗ്യത്തിനുള്ള അനുഗ്രഹം ലഭിക്കുമെന്നതാണ് ഇവിടവുമായി ബന്ധപ്പെട്ടുള്ള വിശ്വാസം. ചൊവ്വാഴ്ച തോറും ഈ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയുണ്ട്. ഈ പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കായി ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നു പോലും ഭക്തര്‍ ഇവിടെ എത്തിച്ചേരുന്നു.
ഇവിടുത്തെ രീതികള്‍ തികച്ചും വ്യത്യസ്തമാണ്. ആദ്യം മൂന്നു നാളികേരം നല്‍കി ആവശ്യം അമ്മയെ അറിയിക്കണം. പൂജാരി തരുന്ന പൂജിച്ച ചരട് അഞ്ചാഴ്ച കഴുത്തില്‍ അണിയണം. തങ്ങളുടെ ആഗ്രഹത്തിനു ഫലമുണ്ടായാല്‍ ഒരു വൃക്ഷത്തെ പ്രദക്ഷിണം വച്ച് അഞ്ചു നാളികേരം ഉടയ്‌ക്കണം.
PRO
എത്ര നിരാശയുണ്ടെങ്കിലും സത്യസന്ധതമായ മനസ്സുമായി ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ആഗ്രഹ പൂര്‍ത്തീകരണം ലഭിക്കുമെന്ന് പൂജാരി പറയുന്നു. ഭക്തര്‍ ഉടച്ച ആയിരക്കണക്കിനു നാളികേരങ്ങള്‍ ഇതിനു തെളിവാണ്.
രു സന്താനം വേണമെന്ന ആഗ്രഹവുമായി ദൂരദേശങ്ങളില്‍ നിന്നു പോലും ആള്‍ക്കാര്‍ എത്തുന്നു. വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷമായവര്‍ പോലും കൂട്ടത്തില്‍ ഉണ്ട്. ചൊവ്വാഴ്‌ച ദിനത്തിലെ പ്രത്യേക പൂജയ്ക്കായി അനേകരാണ് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നത് . എല്ലാവിധ നിരാശകളും അമ്മ തീര്‍ത്തു തരുമെന്നാണ് ഓരോത്തരുടെയും വിശ്വാസം.
പാമ്പ് കടിച്ചാല്‍ ചികിത്സ ഫോണിലൂടെ- അടുത്ത പേജ്
PRO
പാമ്പ് കടിച്ചാല്‍ സാധാരണ വിഷ വൈദ്യനെ തേടുകയോ ആശുപത്രിയിലേക്ക് പായുകയോ ആവും നമ്മള് ചെയ്യുക. എന്നാല്, മധ്യപ്രദേശിലെ ഇന്ഡോറില് വ്യത്യസ്തമായ ചികിത്സാ രീതിയുമായി ഒരാള്കാത്തിരിക്കുന്നു.
ഇന്ഡോറിലെ ഒരു പൊലിസ് സ്റ്റേഷനിലെ യശ്വന്ത് ഭഗവത് എന്ന ഹെഡ്കോണ്സ്റ്റബിളാണ് പാമ്പ് കടിക്ക് പുതിയ ചികിത്സാ രീതി പരീക്ഷിക്കുന്നത്. ഫോണിലൂടെ ആണ് ഇദ്ദേഹം പാമ്പ് കടിയേറ്റവരെ ചികിത്സിക്കുന്നത്!
ഫോണ്ബെല്ലടിക്കുന്നതോട് കൂടി ആണ് ചികിത്സ ആരംഭിക്കുന്നത്. ഫോണിലൂടെ പാമ്പ് കടിയേറ്റ ആളിന്റെ വിവരങ്ങള്അദ്ദേഹം ചോദിച്ചു മനസിലാക്കുന്നു. കടിയേറ്റ ആളിന്റെ പേര്, മാതാവിന്റെ പേര്, മേല്വിലാസം തുടങ്ങിയവയാണ് പ്രധാനമായും ചോദിക്കുക.
PRO
വിവരങ്ങള് ഫോണിലൂടെ ലഭിച്ചാലുടനെ യശ്വന്ത് ഭഗവത് എന്തൊക്കെയോ പിറുപിറുക്കുന്നതായാണ് കണ്ടു നില്ക്കുന്നവര്ക്ക് അനുഭവപ്പെടുക. ഏതോ അജ്ഞാതനുമായി അദ്ദേഹം സംസാരിക്കുന്നതു പോലെ. മന്ത്രങ്ങളും മറ്റു അദ്ദേഹം ഉരുവിടുന്നു. തുടര്ന്ന് പാമ്പ് കടിയേറ്റ ആള് സുഖം പ്രാപിക്കുന്നു. അയാള്പൂര്ണ്ണ സുഖം പ്രാപിക്കുന്നതോട് കൂടി ഒരു നാളികേരവും യശ്വന്ത് ഉടയ്ക്കുന്നു.
ഈ ചികില്ത്സാ ശൈലിയിലുടെ പാമ്പിന്‍ വിഷബാധ നിമിഷങ്ങള്ക്കകം ഇല്ലാതാക്കാമെന്ന് യശ്വന്ത് അഭിപ്രായപ്പെടുന്നു. എന്നാല്, ആധുനിക ശാസ്ത്രം ഈ ശൈലിയോട് വിയോജിക്കുന്നു. ഇതില്എന്ത് യുക്തിയാണുള്ളതെന്നാണ് ഡോക്ടര്മാരുടെ ചോദ്യം.
ഇവരുടെ വിശ്വാസം കണ്ടിട്ട് നിങ്ങള്‍ക്കെന്തു തോന്നുന്നു?