ആരുഷി വധക്കേസ്: വിവാദങ്ങളും കേസിന്റെ നാള്‍വഴികളും...

തിങ്കള്‍, 25 നവം‌ബര്‍ 2013 (17:20 IST)
PTI
PTI
2008 മേയ് 16 നാണ് ആരുഷി തല്‍‌വാറെന്ന 14 കാരിയെ കൊല ചെയ്യപ്പെട്ട നിലയില്‍ നോയ്‌ഡയിലെ വീട്ടില്‍ കണ്ടെത്തിയത്. ഇതിനു പിറ്റേന്ന് വീട്ടുവേലക്കാരനായ ഹേം‌രാജ് ബെന്‍‌ജാഡയുടെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി. കേസിന്റെ പ്രത്യേക സ്വഭാവം മൂലം വിദേശമാധ്യമങ്ങളിലും സംഭവം വാര്‍ത്തയായി.

ആദ്യഘട്ടത്തില്‍ ഹേം‌രാജാണ് കുറ്റക്കാരനെന്ന് നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഹേം‌രാജിന്റെ മൃതദേഹം കണ്ടെത്തിയതോടെ ഇതു തെറ്റാണെന്ന് തെളിഞ്ഞു. ആദ്യഘട്ടത്തില്‍ തെളിവ് ശേഖരിക്കാന്‍ പൊലീസിന് കഴിയാതെ വന്നത് തുടരന്വേഷണത്തെ ബാധിച്ചു.

അടുത്ത പേജില്‍: ഹേം‌രാജും ആരുഷിയും തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു?

PTI
PTI
ഇതിനുശേഷം ഹേം‌രാജ് കാരണം ജോലി നഷ്ടപ്പെട്ട വിഷ്ണു ശര്‍മ്മ എന്ന വീട്ടുവേലക്കാരനാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയമുയര്‍ന്നു. എന്നാല്‍ ഇതിനു പിന്നാ‍ലെ ആരുഷിയുടെ മാതാപിതാക്കളായ ഡോ: രാജേഷ് തല്‍‌വാറും നൂപൂര്‍ തല്‍‌വാറുമാണ് പ്രതികളെന്ന നിഗമനത്തില്‍ പൊലീസ് എത്തി. രണ്ട് കഥകളാണ് ഇതിനു കാരണമായി പൊലീസ് പറഞ്ഞത്. ഒന്ന്, ഹേം‌രാജും ആരുഷിയും തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. ഇതു മനസിലാക്കിയ രാജേഷ് തല്‍‌വാര്‍ മാനം രക്ഷിക്കാന്‍ കൊല നടത്തി.

അല്ലെങ്കില്‍ രാജേഷിന്റെ പരസ്ത്രീബന്ധത്തെ എതിര്‍ത്ത ആരുഷിയെ കൊലപ്പെടുത്തുകയും ഇതിന് ദൃക്‌സാക്ഷിയായ ഹേം‌രാജിനെ വധിക്കുകയും ചെയ്തു. രണ്ടാമത്തേത്, രാജേഷിനെ ഹേം‌രാജ് ബ്ലാക്‍മെയില്‍ ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് ഹേം‌രാജിനെ വധിക്കാന്‍ രാജേഷ് നിര്‍ബന്ധിതനായെന്നും ദൃക്‌സാക്ഷിയായ ആരുഷിയെയും കൊലചെയ്തു. രാജേഷും ഭാര്യ നൂപുറും കുറ്റക്കാരാ‍ണെന്ന് കണ്ടെത്തിയ പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസ് നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. തുടര്‍ന്ന് മേയ് 31ന് കേസ് സിബിഐക്ക് കൈമാറി. 2008 ജൂണില്‍ രാജേഷ് ജയില്‍മോചിതനായി.

അടുത്ത പേജില്‍: വീട്ടുവേലക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു, എതിര്‍ത്തപ്പോള്‍ വധിച്ചു!


PTI
PTI
സിബി‌ഐ കേസില്‍ മറ്റൊരു നിഗമനത്തിലാണ് എത്തിയത്. ഹേം‌രാജിനൊപ്പമുണ്ടായിരുന്ന നേപ്പാളി സഹായികളായ കൃഷ്ണ, രാജ്‌കുമാര്‍, വിജയ് എന്നിവരാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു സിബിഐയുടെ നിഗമനം. ഇവര്‍ മൂന്നുപേരും ആരുഷിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ ഇതിനെ എതിര്‍ത്തു. ഇതു കണ്ടു വന്ന ഹേം‌രാജിനെയും ആരുഷിയെയും സംഘം വധിക്കുകയായിരുന്നു.

മൂന്നു പേരിലും നാര്‍കോ ടെസ്റ്റ് നടത്തിയെന്നും ഇവര്‍ കുറ്റസമ്മതം നടത്തിയെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍ സിബി‌ഐ തല്‍‌വാര്‍ ദമ്പതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപ്ണം ശക്തമായി. തുടര്‍ന്ന് തെളിവുകളുടെ അഭാവവും ഡി‌എന്‍എയോ ഫിംഗര്‍ പ്രിന്റുകളോ സംഭവസ്ഥലത്തുനിന്ന് കണ്ടെടുക്കാന്‍ കഴിയാതിരുന്നതും ഇവര്‍ക്ക് തുണയായി. തുടര്‍ന്ന് മൂവരെയും വിട്ടയച്ചു.

അടുത്ത പേജില്‍: നേരറിയാന്‍ പുതിയ സിബി‌ഐ!

PTI
PTI
2009-ല്‍ സിബി‌ഐ കേസ് പുതിയ സംഘത്തെ കേസ് ഏല്‍പ്പിച്ചു. രണ്ടാമത്തെ അന്വേഷണത്തിനുശേഷം ഗുരുതരവും ഉറപ്പുള്ളതുമായ തെളിവുകളുടെ അഭാവത്തിലും സംഭവത്തിനു പിന്നില്‍ വ്യക്തമായ ലക്‍ഷ്യമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തതുമൂലവും കേസ് അവസാനിപ്പിക്കുകയാണെന്ന് അന്വേഷണസംഘം വാദിച്ചു.

പ്രതിയാവാന്‍ സാധ്യതയുള്ള ഒരേ ഒരാള്‍ ആരുഷിയുടെ പിതാവ് രാജേഷ് തല്‍‌വാറാണെന്നും എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതി ചേര്‍ക്കാ‍നാവില്ലെന്നും സിബി‌ഐ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദത്തെ ത‌ല്‍‌വാര്‍ ദമ്പതികള്‍ കോടതിയില്‍ എതിര്‍ത്തു. ഇതെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരേ പ്രതികളാക്കാന്‍ തെളിവുകളുണ്ടെന്നും നടപടിയുമായി മുന്നോട്ടുപോകാമെന്നും കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് ഇരുവരും കുറ്റക്കാരാണെന്ന് സിബി‌ഐ പ്രത്യേക കോടതി വിധിച്ചത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.



വെബ്ദുനിയ വായിക്കുക