അസറാം ബാപ്പുവിന്റെ ‘രാത്രികാല‘ ചികിത്സകളെക്കുറിച്ച് പരിചാരകന്‍

വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (12:03 IST)
PRO
ജോധ്പുര്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം അസറാം ബാപ്പുവിന്റെ വഴിവിട്ട നടപടികളെക്കുറിച്ച് കെയര്‍ ടേക്കറായ ശിവ പൊലീസില്‍ മൊഴിനല്‍കിയെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

തന്റെ സ്ഥാപനത്തിനു കീഴിലുള്ള 16 കാരിയെ പിഡിപ്പിച്ചതിനാണ് ആസാറാം ബാപ്പു അറസ്റ്റിലാകുന്നത്. ഇപ്പോള്‍ ബാപ്പു ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മധ്യപ്രദേശിലെ തന്റെ ഹോസ്റ്റല്‍ വാര്‍ഡന്‍ ശില്പിയുമായി ഇയാള്‍ വഴിവിട്ട ബന്ധം തുടര്‍ന്നിരുന്നെന്നും, ഇയാളുടെ മേഡിറ്റേഷന്‍ ഹട്ടില്‍ അസുഖങ്ങള്‍ സുഖപ്പെടുത്താനായി സ്ത്രീകളുമായി ഒറ്റയ്ക്ക് രാത്രികാലങ്ങളില്‍ കഴിയാറുണ്ടെന്നുമായിരുന്നു സന്തതസഹചാരിയുടെ വെളിപ്പെടുത്തലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

മൂന്ന് ആശ്രമങ്ങളിലും നിരവധി സ്ത്രീ പരിചാരകര്‍?- അടുത്ത പേജ്


PRO
ശിവയുടെ മൊഴിക്കൊപ്പം ആശാറാം ബാപ്പുവിന് തലവേദന സൃഷ്ടിക്കുന്നത് അദ്ദേഹത്തിന്റെ ആശ്രമത്തിലെ ആയുര്‍വേദ വിഭാഗം ടെക്‌നിക്കല്‍ ഓഫീസര്‍ അമൃത് പ്രജാപതി പൊലീസിനോട് പറഞ്ഞ കാര്യങ്ങളാണ്.

ബാപ്പു സ്ഥാപിച്ചിട്ടുള്ള മൂന്ന് ആശ്രമങ്ങളിലും നിരവധി സ്ത്രീകളെ പരിചാരകരെപ്പോലെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് 12 വർഷമായി മൊട്ടേറ ആശ്രമത്തില്‍ ജോലി ചെയ്ത പ്രജാപതി പറഞ്ഞു. ജോലി രാജിവച്ച് ഇയാള്‍ ഇപ്പോള്‍ സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ്.

സുഖകരമല്ലാത്ത രീതിയില്‍ ഒരു യുവതി ആശാറാം ബാപ്പുവിനൊപ്പം താന്‍ കണ്ടെന്നും. തനിക്കറിയാവുന്ന ഈ യുവതി കുറെക്കാലമായി ആശ്രമത്തില്‍ തന്നെയായിരുന്നു. ഈ സംഭവത്തോടെയാണ് താന്‍ ആശ്രമത്തില്‍നിന്ന് രാജിവച്ചതെന്ന് അമൃത് പ്രജാപതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘സന്യാസി വേഷമണിഞ്ഞ അയാളൊരു ക്രിമിനലാണ്‘- അടുത്ത പേജ്


PRO
സന്യാസി വേഷമണിഞ്ഞ അയാളൊരു ക്രിമിനലാണ്. ജോധ്പ്പൂരിലെ ആശ്രമത്തില്‍ വച്ച് അയാളെ കണ്ടത് വലിയൊരു അബദ്ധമായിപ്പോയി. അത് എന്റെ ജീവിതത്തിലെ ഏറ്റവും ചീത്ത ദിവസമായിരുന്നുവെന്നുമാണ് ബാപ്പുവിനെതിരെ പരാതി നല്‍കിയ പതിനാറുകാരി പറഞ്ഞത്.

ആദ്യമൊക്കെ മനസു തുറക്കാന്‍ മടിച്ച പെണ്‍കുട്ടി യു പിയിലെ ഷാജഹാന്‍പൂരിലെ വസതിയില്‍ വച്ചാണ് ഇതു പറഞ്ഞത്. അസാറാം ജയിലിലായെന്ന് ഉറപ്പായ ശേഷമാണ് അവര്‍ താന്‍ അനുഭവിച്ച കൊടിയ പീഡനം വിവരിച്ചത്.

തനിക്ക് ലൈംഗിക ശേഷി ഇല്ലെന്ന് ബാപ്പു-അടുത്ത പേജ്



PRO
തനിക്ക് ലൈംഗിക ശേഷി ഇല്ലെന്നും അതിനാല്‍ തനിക്ക് മാനഭംഗം ചെയ്യാന്‍ കഴിവില്ലെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

തുടര്‍ന്ന് ബാപ്പുവിനെ ലൈംഗിക ക്ഷമതാ പരിശോധനയ്ക്ക് വിധേയനാക്കി. 72 കാരനായ ബാപ്പുവിന് നല്ല ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക