യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി

വ്യാഴം, 30 മെയ് 2019 (12:54 IST)
തട്ടിക്കൊണ്ടുപോയി തോക്കിൻ മുനയിൽ നിർത്തി യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കി അജ്ഞാതനായ യുവാവ്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം ഉണ്ടായത്. മുസഫർ നഗറിലെ ബുധാന ഗ്രാമത്തിന് സമീപത്ത് വച്ച് യുവതിയെ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
 
തുടർന്ന് അളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം യുവതിയെ തോക്കിൻ‌മുനയിൽ നിർത്തു ഭീഷണിപ്പെടുത്തിയ ശേഷം ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതി കടന്നുകളയുകയും ചെയ്തു.
 
എന്നാൽ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരയാക്കപ്പെട്ട പെൺക്കുട്ടിയെ വൈദ്യ പരീശോധനക്ക് വിധേയയാക്കിയ ശേഷം പൊലീസ് വിശദമായ മൊഴിയെടുത്തു പ്രതിയെ ഇതേവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍