തൃശൂരില്‍ ഓട്ടോയില്‍ യുവതിക്ക് നേര്‍ക്ക് പീഡനശ്രമം; ഡ്രൈവറും സുഹൃത്തും രക്ഷപ്പെട്ടു

Webdunia
ശനി, 20 ഏപ്രില്‍ 2019 (07:59 IST)
ഓട്ടോറിക്ഷയിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ സംഘം ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമം. യുവതിയുടെ പരാതിയില്‍ ഓട്ടോ ഡ്രൈവർ അഞ്ചേരി സ്വദേശി ചൂണ്ടയിൽ വീട്ടിൽ അജീഷ് (49), കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവര്‍ക്കെതിരെ വെസ്‌റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒളരിയിലെ ബാറിന് സമീപം കഴിഞ്ഞ ദിവസമാണ് യുവതിയെ അപമാനിക്കാന്‍ ശ്രമം നടന്നത്. എറണാകുളത്താണ് ജോലി ചെയ്യുന്ന യുവതിയും തൃശൂര്‍ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

സംഭവദിവസം വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയും യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ രാത്രിയില്‍ കെഎസ്ആർടിസി സ്റ്റാന്‍ഡില്‍ എത്തുമെന്ന അറിയിച്ചിരുന്നു. മഴ ശക്തമായതോടെ ഇവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ചു വന്നോളാൻ ഇവര്‍ യുവതിയോട് പറഞ്ഞു.

ഇത് പ്രകാരമാണ് യുവതി ഓട്ടോയില്‍ കയറിയത്. ഒളരിയിൽ ബാറിന് സമീപത്ത് വെച്ച്  ഒരാള്‍ ഓട്ടോയില്‍ കയറിയതോടെ തന്നെ ഇറക്കി വിടണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതിനിടെ ഓട്ടോ‍യിൽ കയറിയ ആള്‍ അപമാനിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വെക്കുകയും നിലവിളിക്കുകയും ചെയ്‌തു.

ശബ്‌ദം കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ഇതിനിടെ ഓട്ടോ ഡ്രൈവറും അപമാനിക്കാൻ ശ്രമിച്ചയാളും രക്ഷപെടുകയായിരുന്നു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article