കണ്ണൂരിൽ നാല് വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ പിടിയിൽ

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (20:12 IST)
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പമ്പില്‍ നാല് മദ്രസ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ ഒരു പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയണ് ചെക്കിക്കുളം സ്വദേശി മുഹമ്മദ് അര്‍ഷാദ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
 
കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്‌ ഒരു മദ്രസയിലെ നാല് പെണ്‍കുട്ടികളാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയെയും മദ്രസയില്‍ വച്ച്‌ അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു.
 
പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടി സ്‌കൂളില്‍ വച്ച്‌ കൂട്ടുകാരികളോട് ഈ കാര്യം പങ്കു വച്ചപ്പോഴാണ് ആ കുട്ടികള്‍ക്കും മദ്രസ അധ്യാപകനില്‍ നിന്നും സമാന അനുഭവം ഉണ്ടായതായി തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടികളിലൊരാൾ ചൈൽഡ് ലൈനിനെ സമീപിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article