29 വയസ്സുള്ള റ്യാൻ ഫിഷർ ആണ് നിയമവിരുദ്ധമായി പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പെൺസുഹൃത്തിനൊപ്പം താമസിക്കുന്ന ഫിഷറിന് ഒരു കുട്ടിയുമുണ്ട്. 2013 ഒക്ടോബർ മുതൽ 2015 മാർച്ച വരെയുള്ള കാലഘട്ടത്തിലാണ് ഫിഷർ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആ സമയത്ത് പെൺകുട്ടിക്ക് പ്രായം 14-15 വയസ്സായിരുന്നു. ആ സമയത്ത് ഫിഷർ അധ്യാപനത്തിൽ യോഗ്യത നേടിയതിനു ശേഷം ട്രയിനി ആയി ജോലി ചെയ്തു വരികയായിരുന്നു. പെൺകുട്ടിയെ നിയമവിരുദ്ധമായി 23 തവണയാണ് ഫിഷർ പീഡിപ്പിച്ചത്. പ്രധാനമായും ഫിഷറിന്‍റെ കാറിലും വീട്ടിലും വെച്ചായിരുന്നു പീഡനം നടന്നത്.