ഏഴു വയസുകാരനെ കൊന്ന് മൃതദേഹം സ്യൂട്ട് കേസില്‍ ഒരുമാസം സൂക്ഷിച്ചു; സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥി അറസ്‌റ്റില്‍
ചൊവ്വ, 13 ഫെബ്രുവരി 2018 (18:30 IST)
ഏഴു വയസുകാരെന കൊലപ്പെടുത്തി മൃതദേഹം ഒരു മാസത്തിലധികം സ്യൂട്ട് കേസില്‍ സൂക്ഷിച്ച യുവാവ് അറസ്‌റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അവ്‌ദേശ് ശക്യയാണ് (27) അറസ്‌റ്റിലായത്. ഇന്നു രാവിലെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. ഡൽഹി സ്വരോപ് നഗറിലാണ് സംഭവം.
അവ്‌ദേശ് വാടകയ്‌ക്ക് താമസിക്കുന്ന വീടിന്റെ ഉടമയായ കരണ്‍ സിംഗ് എന്നയാളുടെ മകനെയാണ് അവ്‌ദേശ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ മാസം ആറിന് മകനെ കാണാതായെന്ന് വ്യക്തമാക്കി കരണ്‍ സിംഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. അവ്‌ദേശിന്റെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ വിവരം തിരക്കിയെങ്കിലും എലി ചത്തതാണെന്നായിരുന്നു മറുപടി.
കരണ്‍ സിംഗ് പരാതി നല്‍കിയതിനാല്‍ പൊലീസിന്റെ സാന്നിധ്യം പതിവായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നതും സമീപവാസികള്‍ കുട്ടിയെ അന്വേഷിക്കുന്നതും മൂലം അഴുകിയ അവ്ദേശിന് മൃതദേഹം മറവ് ചെയ്യാന്‍ സാധിക്കാതിരുന്നതാണ് ഇയാള്‍ പിടിയിലാകാന്‍ കാരണം.
അവ്ദേശിന്റെ പ്രവര്‍ത്തിയിലും പെരുമാറ്റത്തിലും സംശയം തോന്നിയ പൊലീസ് ഇയാളെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌താതോടെയാണ് കൊലപാതക വിവരം വ്യക്തമായത്.
ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന അവ്ദേശ് കരണ്‍ സിംഗിന്റെ വീട്ടിലാണ് താമസമെങ്കിലും മകനുമായുള്ള ഇയാളുടെ ചങ്ങാത്തം കരണ്‍ സിംഗിന് ഇഷ്‌ടമായിരുന്നില്ല. ഇയാളുടെ മുറിയിലേക്ക് മകന്‍ എപ്പോഴും പോകുന്നത് വിലക്കുകയും അവ്‌ദേശിനെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചത്.
കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാന്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പോയ കരണ്‍ സിംഗിനൊപ്പം അവ്‌ദേശും പൊയിരുന്നു.