എം.ഡി.എം.എ യും സ്വർണ്ണ ബിസ്കറ്റും കടത്തിയ ആൾക്ക് പത്ത് വർഷം കഠിനതടവ്

ഞായര്‍, 27 ഓഗസ്റ്റ് 2023 (12:35 IST)
മലപ്പുറം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യും സ്വർണ്ണ ബിസ്കറ്റും കടത്തിയ കേസിലെ പ്രതിയെ കോടതി പത്ത് വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി കരുളായി വലൻപുറം കോലോത്തുതൊടിക അഹമ്മദ് ആഷിഖിനെയാണ് മഞ്ചേരി എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ജഡ്ജി എൻ.പി.ജയരാജ് ശിക്ഷിച്ചത്.
 
കൂട്ടുപ്രതിയായ മൂത്തേടം പാലങ്കാര മുഹമ്മദ് മിസ്‌ബാഹിനെ കുറ്റവിമുക്തനാക്കി. കേസിനാസ്പദമായ സംഭവം നടന്നത് 2021 മാർച്ച് 21 നായിരുന്നു. വഴിക്കടവ് ആനമറി ചെക്ക്‌പോസ്റ്റിൽ പോലീസ് ഇയാളുടെ കാറിൽ നിന്ന് 71 ഗ്രാം എം.ഡി.എം.എ യും 227 ഗ്രാം സ്വർണ്ണബിസ്ക്കറ്റും കണ്ടെടുത്തിരുന്നു. വഴിക്കടവ് പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.രാജീവ് കുമാർ ആണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍