മതസ്‌പർധ പ്രചരിപ്പിക്കുന്ന പോസ്റ്റ്, ഒരു പ്രവാസി ഇന്ത്യക്കാരന് കൂടി ജോലി നഷ്ടമായി

തിങ്കള്‍, 13 ഏപ്രില്‍ 2020 (12:42 IST)
മതസ്‌പർധ പ്രചരിപ്പിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട ഇന്ത്യക്കാരന് ദുബായിൽ ജോലി നഷ്ടമായി.ദുബായിലെ കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റായിരുന്ന ഹൈദരാബാദ് സ്വദേശി ബാലകൃഷ്‌ണ നക്കയ്‌ക്കാണ് ജോലി നഷ്ടപ്പെട്ടത്.
 
കൊവിഡ് വൈറസിന്റെ രൂപത്തിലുള്ള ബോംബുകള്‍ ധരിച്ച ചാവേറുകളായി മുസ്ലിംകളെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകൾ ഫേസ്‌ബുക്കിൽ പങ്കുവെച്ചതിനെ തുടർന്നാണ് ഇയാളെ കമ്പനി പിരിച്ചുവിട്ടത്.ഇയാളുടെ പോസ്റ്റിനെതിരെ നിരവധി പേർ പ്രതിഷേധവുമായെത്തിയിരുന്നു.മതത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മറ്റൊരു ഇന്ത്യക്കാരനും നേരത്തെ ജോലി നഷ്ടമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍