ജന്മഷ്ടമി നാളിൽ ക്ഷേത്രം മുഴുവൻ ബലൂൺകൊണ്ട് അലങ്കരിച്ചിരുന്നു. ഇതിലൊന്നിൽ ബാലൻ തൊട്ടതോടെ പൊട്ടുകയായിരുന്നു. ഇതോടെ ക്ഷേത്രത്തിൽ നിന്നും അഞ്ച് കൌമാരക്കർ ഇറങ്ങിവന്ന് കുട്ടിയെ മർദ്ദിക്കുകയായിരുന്നു. സംഭവസമയം ബാലനോടൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. അക്രമികളിൽ നിന്നും രക്ഷപെട്ടോടി സുഹൃത്ത് ബാലന്റെ അമ്മയെ വിവരമറിയിച്ചു.