വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: മലപ്പുറം ജില്ലയിൽ 30-ലേറെ പ്രതികൾ

ബുധന്‍, 3 ജൂണ്‍ 2020 (07:57 IST)
വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തിൽ മലപ്പുറം ജില്ലയിലെ 30-ലേറെ പേരെ പോലീസ് തിരിച്ചറിഞ്ഞു. ഗ്രൂപ്പ് അഡ്മിനടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റുചെയ്തതിന്‌ പിറകെയാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇത്രയും ഗ്രൂപ്പംഗങ്ങളെ പിടികൂടിയത്.
 
കൃത്യമായി അറിയുന്നവരും ഇത്തരം വീഡിയോകൾ കാണാൻ താത്‌പര്യമുള്ളവരുമായവരെ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കാവൂ എന്നതടക്കം കർശനനിയമങ്ങൾ പാലിക്കുന്നവരെ മാത്രമെ ഗ്രൂപ്പംഗങ്ങൾ ആക്കിയിരുന്നുള്ളുവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മലപ്പുറം സൈബർ സെൽ ഉദ്യാഗസ്ഥൻ പറഞ്ഞു.

പിടിയിലായവർ 22 മുതൽ 45 വരെ പ്രായമുള്ളവരാണ്. കേസിൽ ജില്ലയിലും കേരളത്തിലെ മറ്റ് ജില്ലകളിലും വിദേശരാജ്യങ്ങളിലുമായി 300ഓളം പേരെ പിടികൂടാനുണ്ട്യ്യ്.ഇത്തരത്തിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുനിസെഫ് വിഭാഗം ഇന്റർപോൾ മുഖേന കേരളാപോലീസിനെ അറിയിക്കതിനെ തുടർന്നാണ് വൻ ശൃംഖല നിയമത്തിന്റെ പിടിയിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍