അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും മുത്തച്ഛനും ചേർന്ന് 15കാരിയെ മാറിമാറി പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്താൻ അനുമതി തേടി പിതൃസഹോദരി കോടതിയിൽ

വ്യാഴം, 23 ജൂലൈ 2020 (13:07 IST)
മധുര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആച്ഛനും മുത്തച്ഛനും മാറിമാറി പീഡനത്തിന് ഇരയാക്കി. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. 15 കാരി ഭർഭിണിയായതിനെ തുടർന്ന് ഗർഭഛിദ്രം നടത്താൻ അനുമതി ആവശ്യപ്പെട്ട് പിതൃസഹോദരി കോടതിയെ സമീപിച്ചു. 25 ആഴ്ച പ്രായമായ ഭ്രൂണം ഗർഭഛിദ്രം നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. പെൺക്കുട്ടിയുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. 
 
പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനുമെതിരെ പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവ് മരിച്ചുപോയിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛനും മുത്തച്ഛനും പെൺകുട്ടിയെ പീഡിപ്പിയ്ക്കാൻ തുടങ്ങിയത്. ഭ്രൂണത്തിന് 20 ആഴ്ച പിന്നിട്ടാല്‍ സാധാരണ ഗതിയില്‍ ഗര്‍ഭഛിദ്രം അനുവദിക്കാറില്ല. എന്നാല്‍ ഈ കേസിന് പ്രത്യേക പരിഗണന നല്‍കുകയായിരുന്നു. ഗര്‍ഭാവസ്ഥ തുടരാന്‍ അനുവദിക്കുന്നത് കുട്ടിയുടെ ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കുമെന്നും ഗര്‍ഭഛിദ്രമാണ് ഉത്തമമെന്നുമുള്ള തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡീന്‍ നല്‍കിയ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍