ബോട്ടിലെ തൊഴിലാളിക്ക് കൊവിഡ്, ബേപ്പൂർ തുറമുഖം അടച്ചു, 30 പേർ നിരീക്ഷണത്തിൽ

വ്യാഴം, 23 ജൂലൈ 2020 (12:41 IST)
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തില്‍ ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് വ്യാപന സാധ്യത മുന്നില്‍ കണ്ട് ബേപ്പൂര്‍ തുറമുഖം അടച്ചിടാന്‍ കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി. കോവിഡ് സ്ഥിരീകരിച്ച തൊഴിലാളിയുമായി സമ്പര്‍ക്കത്തിൽവന്ന 30 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
 
കോഴിക്കോട് ജില്ലയിൽ സ്ഥിതി ഗുരുതരമാണ്. സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉയരുന്നതാണ് വലിയ ആശങ്ക. ചാലപ്പുറത്ത് ഒരു കുടുംബത്തിലെ എട്ടു പേരടക്കം 10 പേർക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആന്റിജൻ ടെസ്റ്റിലാണ് ഇവർക്ക് രോഗബാധ പോസിറ്റിവ് ആയത്. ഒരു ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിൽവന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍