ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആളിക്കത്താൻ ശ്രമിച്ച രോഹിത് ശർമയെ കെമര്‍ റോച്ച് ഹോപിന്റെ കൈയ്യിലെത്തിച്ചതോടെ ഇന്ത്യയുടെ ആദ്യ പ്രതീക്ഷ മങ്ങി. ആദ്യം അമ്പയര്‍ ഔട്ട് നല്‍കിയിരുന്നില്ലെങ്കിലും റിവ്യൂവില്‍ ഔട്ട് വിധിക്കുകയായിരുന്നു. എന്നാൽ, അത് ഔട്ട് ആയിരുന്നില്ല എന്നതായിരുന്നു സത്യം.
പിന്നീട് ലോകേഷ് രാഹുല്‍, വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോര്‍ ഇന്ത്യക്ക് സമ്മാനിച്ചത്. കോലി 82 പന്തില്‍ 72 റണ്‍സെടുത്തു. വേഗത്തില്‍ 20000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന ഓവറിൽ ധോണിയുടെ മാസ്മരിക പ്രകടനം ടീമിനെ കരക്കെത്തിച്ചു.