നാഗ്പൂര്‍ ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി അക്ഷര്‍ പട്ടേലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കാന്‍. സ്പിന്നിനെ പിന്തുണയ്ക്കുന്ന വിക്കറ്റില്‍ മികച്ച ടേണ്‍ ഉള്ള കുല്‍ദീപിനെ ഒഴിവാക്കിയതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അക്ഷര്‍ പട്ടേലിനെ ഉള്‍പ്പെടുത്തിയതിന് കൃത്യമായ കാരണമുണ്ടെന്നാണ് ഇന്ത്യന്‍ ടീമുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.