വിരാട് കോലിയെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മാറ്റി നിര്‍ത്തും; ഇനി ഏകദിനത്തില്‍ മാത്രം !

ചൊവ്വ, 14 ഫെബ്രുവരി 2023 (10:08 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ വിരാട് കോലിക്ക് മേല്‍ സമ്മര്‍ദ്ദം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെസ്റ്റില്‍ മോശം ഫോമിലാണ് താരം. ഇനിയും കോലിക്ക് അവസരം നല്‍കാന്‍ സാധിക്കില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കഴിയുന്നതോടെ കോലിയുടെ കരിയറിനെ കുറിച്ച് ടീം മാനേജ്‌മെന്റ് നിര്‍ണായക തീരുമാനമെടുത്തേക്കും. 
 
ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ ബിസിസിഐ കോലിയോട് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019 ലാണ് വിരാട് കോലി അവസാനമായി ടെസ്റ്റില്‍ മൂന്നക്കം കണ്ടത്. 2020 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ടെസ്റ്റ് ശരാശരിയുള്ള താരങ്ങളുടെ പട്ടികയില്‍ വിരാട് കോലിയും ഉണ്ട്. 2020 ന് ശേഷം കോലിയുടെ ടെസ്റ്റ് ശരാശരി വെറും 25.80 ആണ്. 
 
ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ കോലി തയ്യാറായാല്‍ പിന്നീട് ഏകദിനത്തില്‍ മാത്രമായിരിക്കും താരത്തെ കാണാന്‍ സാധിക്കുക. ഏകദിന ലോകകപ്പിന് ശേഷം ഏകദിന ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചേക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍