കോ‌ഹ്‌ലി സച്ചിനെ മറികടക്കും: ഗാംഗുലി

ശനി, 28 ഫെബ്രുവരി 2015 (12:43 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് കരുത്തായി നിലകൊള്ളുന്ന താരമാണ് വിരാട് കോഹ്‌ലി. ഇക്കണക്കിന് പോവുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡുകള്‍ കോ‌ഹ്‌ലി പശങ്കഥയാക്കുമെന്നാണ് പല പ്രമുഖരും പറയുന്നത്. സച്ചിനൊത്ത പോരാളിയായാണ് ഇപ്പോള്‍ കോഹ്‌ലിയെ ക്രിക്കറ്റ് ലോകം കണക്കാക്കുന്നത്. ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നതില്‍ മിന്‍‌നിരക്കാരിലൊരാളാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനായ സൌരവ് ഗാംഗുലിയും.
 
26 കാരനായ കോലി 152 ഏകദിനത്തില്‍ നിന്ന് 22 സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. നിലവിലെ പ്രകടനം തുടരുകയാണെങ്കില്‍ 28 സെഞ്ച്വറികള്‍ കൂടെ തികയ്ക്കുക എന്നത് കോലിയ്ക്ക് അസാധ്യമായ ഒന്നല്ല. ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും കോലിയ്ക്ക് ഇനിയും രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാവുന്നതാണെന്നും ഗാംഗുലി പറയുന്നു. ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും കോലിയ്ക്ക് ഇനിയും രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാവുന്നതാണെന്നും അതുകൊണ്ടാണ് സച്ചിന്റെ റെക്കോഡ് കോലി മറികടക്കുക എന്നത് കോലിക്ക് എളുപ്പമാകുമെന്നും ഗാംഗുലി വ്യക്തമായി പറയുന്നു.
 
എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച സച്ചിന്റെ നേട്ടം ആര്‍ക്കും മറികടക്കാന്‍ കഴിയില്ലെന്ന് ഗാംഗുലി പറഞ്ഞു.റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഓരോ കാലത്തും ഇതിനായി പുതിയ ആള്‍ക്കാര്‍ വരും. എന്നാല്‍ സച്ചിന്റെ 100 സെഞ്ച്വറികളെന്ന നേട്ടം ആര്‍ക്കും തകര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അത് എക്കാലത്തും റെക്കോഡാണെന്നും ഗാംഗലി അഭിപ്രായപ്പെട്ടു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക