സ്വയം ഒഴിയാന്‍ ബിസിസിഐ 48 മണിക്കൂര്‍ അനുവദിച്ചു, കോലി തയ്യാറായില്ല; ഒടുവില്‍ പുറത്താക്കി

വ്യാഴം, 9 ഡിസം‌ബര്‍ 2021 (08:10 IST)
ഏകദിന നായകസ്ഥാനത്തു നിന്ന് വിരാട് കോലിയെ പുറത്താക്കിയത് ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. സ്വയം രാജിവച്ച് ഒഴിയാന്‍ ബിസിസിഐ 48 മണിക്കൂര്‍ സമയം കോലിക്ക് അനുവദിച്ചിരുന്നതായാണ് സൂചന. വാര്‍ത്താ ഏജന്‍സിയായ പിടിഐ അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
48 മണിക്കൂര്‍ സമയമാണ് കോലിക്ക് ബിസിസിഐ അനുവദിച്ചത്. ഏകദിന നായകസ്ഥാനത്തു നിന്ന് സ്വയം ഒഴിയാനായിരുന്നു ആവശ്യം. എന്നാല്‍, കോലി അതിനു തയ്യാറായില്ല. താന്‍ സ്വയം രാജിവയ്ക്കില്ലെന്നും ബോര്‍ഡിന് വേണമെങ്കില്‍ പുറത്താക്കാമെന്നും കോലി നിലപാടെടുത്തു. നേരത്തെ അനുവദിച്ച 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് പുറത്താക്കിയതായി ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയെ നായകനാക്കാന്‍ ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ടീം അംഗങ്ങളുമായി കോലിക്ക് നല്ല ബന്ധമില്ലെന്നും കോലിക്കെതിരായ ടീം അംഗങ്ങളുടെ പരാതിയാണ് ബിസിസിഐയെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍