വനിതാ ടീമിനു ബിസിസിഐ നല്‍കിയ സമ്മാനം എന്താണെന്ന് അറിഞ്ഞാല്‍ കോഹ്‌ലിപ്പട ഞെട്ടും

Webdunia
ശനി, 22 ജൂലൈ 2017 (18:03 IST)
സെമിയില്‍ ശക്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യൻ വനിതാ ടീമിനു ബിസിസിഐയുടെ വമ്പന്‍ സമ്മാനം.

ടീമിലെ ഓരോ താരങ്ങൾക്കും 50 ലക്ഷം രൂപയാണ് ബിസിസിഐ പാരിതോഷികമയി പ്രഖ്യാപിച്ചത്. സപ്പോര്‍ട്ടിംഗ് സ്‌റ്റാഫടക്കമുള്ള മറ്റ് അംഗങ്ങൾക്കു 25 ലക്ഷം രൂപയും പ്രഖ്യാപിച്ചു.

ഞായറാഴ്ച ലോർഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം മുന്നിനാണ് മത്സരം. ഫൈനലില്‍ കിരീടം സ്വന്തമാക്കിയാല്‍ കോടികളാകും ഇന്ത്യന്‍ താരങ്ങള്‍ക്ക് ലാഭിക്കുക.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലിയും സംഘവും വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോഴാണ് ഇന്ത്യയുടെ വനിതാ ടീം ലോകകപ്പില്‍ ആരെയും അതിശയിപ്പിക്കുന്ന പ്രകടനവുമായി മുന്നേറുന്നത്.
Next Article