2016 ലെ ട്വന്റി-20 ലോകകപ്പ് വേദികള്‍ പ്രഖ്യാപിച്ചു, കൊച്ചിയെ തഴഞ്ഞു
ചൊവ്വ, 21 ജൂലൈ 2015 (16:05 IST)
2016 ലെ ട്വന്റി-20 ലോകകപ്പ് വേദികള്‍ ബിസിസിഐ പ്രഖ്യാപിച്ചു. ധര്‍മശാലയും ചെന്നൈയും ബാംഗലൂരുവും ഉള്‍പ്പെടെ എട്ട് വേദികളാണ് പ്രഖ്യാപിച്ചത്. മുംബൈ, മൊഹാലി, നാഗ്പൂര്‍, ന്യൂഡല്‍ഹി, കോല്‍ക്കത്ത എന്നിവയാണ് മറ്റ് വേദികള്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍ മത്സരം നടക്കുക. അതേസമയം പ്രഖ്യാപിച്ച വേദികളില്‍ കേരളത്തിലെ കൊച്ചിക്ക് പ്രാതിനിധ്യമില്ല.
മാര്‍ച്ച് 11 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ ഏപ്രില്‍ മൂന്നിന് നടക്കും. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ടൂര്‍ണമെന്റ് നടത്തുന്നതില്‍ ബിസിസിഐയ്ക്ക് ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റിന്റെ വിജയത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
16 ടീമുകളാണു പങ്കെടുക്കുന്നത്. മൊത്തം 35 മല്‍സരങ്ങളാണു നടക്കുക. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനും ഒരുക്കങ്ങള്‍ക്കുമായി ബിസിസിഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയ അദ്ധ്യക്ഷനായ എട്ടംഗ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.