നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും സുരേഷ് റൈനയും കരുതലോടെ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ സിംബാബ്വേയ്ക്കെതിരെ ഇന്ത്യയ്ക്ക് ലഭിച്ചത് അനായാസ വിജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ സിംബാബ്വേയെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ പതറിയെങ്കിലും സെഞ്ചുറി നേടിയ റൈനയും അര്‍ധ ശതകം പൂര്‍ത്തിയാക്കിയ ധോണിയും ചേര്‍ന്ന് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. റൈനഫ് 104 പന്തുകളില്‍ നിന്നാണ് സെഞ്ചുറി നേടിയത്. ധോണി 76 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടി. 48 ആം ഓവറില്‍ പന്ന്യങ്കര പന്ത് സിക്സടിച്ചാണ് ധോണി ഇന്ത്യയ്ക്ക് ലോകകപ്പിലെ തുടര്‍ച്ചയായ ആറാം വിജയം സമ്മാനിച്ചത്.
വ്യക്തികത സ്കോര്‍ 16 ല്‍ നില്‍ക്കുമ്പോള്‍ റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ നാലു റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീട് വന്ന 19 റണ്‍സെടുത്ത അജിങ്ക്യ രഹാനെ 19 റണ്‍സില്‍ നില്‍കുമ്പോള്‍ റണ്‍ഔട്ടിലൂടെ പുറത്തായി. പിന്നീട് വന്ന കോഹ്ലി ശിഖന്തര്‍ റാസയുടെ പന്തിലൂടെ ഗ്യാലറിയിലേക്ക് മടങ്ങി. കോഹ്ലി 38 റണ്‍സെടുത്തു. സിംബാബ്വെയ്ക്കുവേണ്ടി പന്ന്യാങ്കര രണ്ടും ശിഖന്തര്‍ റാസ ഒന്നും വിക്കറ്റുകള്‍ നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യ സിംബാബ്വേയെ ബാറ്റിംഗിനയക്കുകയായിരുന്നു. സിംബാബ്‌വെ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ സിംബാബ്വെ 288 റണ്‍സെന്ന മികച്ച സ്കോര്‍ കണ്ടെത്തുകയായിരുന്നു. സിംബാബ്‌വെ 48.5 ഓവറില്‍ 287 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി ഉമേഷ് യാദവ് മോഹിത് ശര്‍മ്മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വിഴ്ത്തി.