ഒരു ഫ്രാഞ്ചൈസിക്കും ശ്രീശാന്തിനെ വേണ്ടേ? ആര് മുടക്കും 50 ലക്ഷം

തിങ്കള്‍, 7 ഫെബ്രുവരി 2022 (21:48 IST)
വലിയൊരു ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി താരം എസ്.ശ്രീശാന്ത്. 50 ലക്ഷം അടിസ്ഥാന വിലയാണ് ശ്രീശാന്തിനുള്ളത്. എന്നാല്‍, ഇത്രയും തുക മുടക്കി ആരെങ്കിലും ശ്രീശാന്തിനെ സ്വന്തമാക്കുമോ എന്നതാണ് ആരാധകരുടെ ചോദ്യം. നിലവില്‍ ശ്രീശാന്തിനെ ഏതെങ്കിലും ഫ്രാഞ്ചൈസി സ്വന്തമാക്കുമോ എന്നത് തര്‍ക്ക വിഷയമാണ്. രണ്ട് കാര്യങ്ങളാണ് ശ്രീശാന്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ തിരിച്ചടിയാകുന്നത്. 
 
ശ്രീശാന്തിന് തിരിച്ചടിയാകുന്ന ഒന്നാമത്തെ ഘടകം പ്രായമാണ്. ഫെബ്രുവരി ആറിന് ശ്രീശാന്തിന് 39 വയസ്സാകും. ദീര്‍ഘകാലത്തേക്ക് യുവതാരങ്ങളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസികള്‍ 39 വയസ്സുള്ള ഒരു താരത്തിനായി റിസ്‌ക് എടുക്കാന്‍ സാധ്യത കുറവാണ്. യുവ താരങ്ങളെ ലേലത്തില്‍ എടുക്കാനാണ് മിക്ക ഫ്രാഞ്ചൈസികളും പദ്ധതിയിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീശാന്തിന് പ്രായം വലിയ തിരിച്ചടിയാകും. 
 
പ്രധാന മത്സരങ്ങളിലൊന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശ്രീശാന്ത് കളിച്ചിട്ടില്ല. ഇതാണ് മലയാളി താരത്തിനു തിരിച്ചടിയാകുന്ന രണ്ടാമത്തെ ഘടകം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിന് വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കെതിരെ ശ്രീശാന്ത് കളിച്ചിരുന്നു. അതിനുശേഷം പ്രധാനപ്പെട്ട ഒരു മത്സരത്തിലും താരത്തിനു അവസരം ലഭിച്ചിട്ടില്ല. ഇതും ശ്രീശാന്തിന് തിരിച്ചടിയാകും. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍