ഐപിഎല്‍: ശ്രീശാന്ത് അണ്‍സോള്‍ഡ് ആകുമോ?

ബുധന്‍, 2 ഫെബ്രുവരി 2022 (20:58 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം എസ്.ശ്രീശാന്ത് വീണ്ടും ഐപിഎല്‍ വേദിയില്‍ എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. വിലക്കിനു ശേഷം ക്രിക്കറ്റ് കരിയര്‍ വീണ്ടും പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് മലയാളി താരം. അതിനുള്ള ആദ്യ കടമ്പയായാണ് ശ്രീശാന്ത് ഐപിഎല്ലിനെ കാണുന്നത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ശ്രീശാന്ത് താരലേലത്തിനു എത്തുന്നത്. നിരവധി താരങ്ങള്‍ അണ്‍സോള്‍ഡ് ആകാന്‍ സാധ്യതയുള്ളതിനാല്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപ ചെലവഴിച്ച് ശ്രീശാന്തിനെ ഏതെങ്കിലും ഫ്രാഞ്ചൈസി സ്വന്തമാക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും ശ്രീശാന്ത് അണ്‍സോള്‍ഡ് ആകില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപ ചെലവഴിച്ച് ശ്രീശാന്തിനെ സ്വന്തമാക്കാന്‍ രണ്ട് ഫ്രാഞ്ചൈസികള്‍ തയ്യാറാണ്. മറ്റൊരു മലയാളി താരമായ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയാണ് ഒന്നാമത്തേത്. പഞ്ചാബ് കിങ്‌സും ശ്രീശാന്തിനെ നോട്ടമിട്ടിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍