ഇന്ത്യയോട് തോറ്റ ദക്ഷിണാഫ്രിക്ക പിഴയൊടുക്കണം !

തിങ്കള്‍, 23 ഫെബ്രുവരി 2015 (18:37 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരെ ദയനീയമായി തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡ് പിഴ ചുമത്തി. കുറഞ്ഞ ഓവര്‍ നിരക്കിന്‍െറ പേരിലാണ് ശിക്ഷ. നിശ്ചിത സമയത്തിനകം ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പിഴശിക്ഷ. ബോര്‍ഡിന്റെ പിഴയായി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സ് മല്‍സര ഫീസിന്‍െറ 20 ശതമാനവും ടീമംഗങ്ങള്‍ മത്സര ഫീസിന്‍െറ 10 ശതമാനവും നല്‍കണം.
 
അടുത്ത മല്‍സരത്തില്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ നായകനെ ഒരു മത്സരത്തില്‍ നിന്ന് സസ്പെന്‍െറ് ചെയ്യുമെന്ന് മാച്ച് റഫറി ജെഫ്ക്രോ വ്യക്തമാക്കി. അനുവദിച്ച സമയത്തിനകം ബൗളിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ടീമിന് ഐസിസി നിയമം അനുസരിച്ച് കളിക്കാര്‍ മാച്ച് ഫീസിന്‍െറ 10 ശതമാനവും ക്യാപ്റ്റന്‍ 20 ശതമാനവും പിഴ ഒടുക്കേണ്ടതാണ്. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക 130 റണ്‍സിനാണ് പരാജയപ്പെട്ടത്. ലോകകപ്പില്‍ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ തോല്‍ക്കുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക