അഫ്രീദിയുടെ അതിവേഗ സെഞ്ചുറിക്ക് കാരണം സച്ചിന്റെ സമ്മാനമോ ?; ഭാഗ്യമെത്തിയത് വഖാർ യൂനിസ് വഴി!
വെള്ളി, 24 ജൂണ്‍ 2016 (12:47 IST)
അന്നുവരെയുള്ള ലോക ക്രിക്കറ്റിനെ ഞെട്ടിച്ച ഇന്നിംഗ്‌സായിരുന്നു പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ അതിവേഗ ഏകദിന സെഞ്ചുറി. ഏതൊരു തുടക്കക്കാരനും ആശിക്കുന്ന തുടക്കമാണ് പാക് താരത്തിന് ലഭിച്ചത്. ബോളിംഗ് മികവില്‍ ശക്തരായ ശ്രീലങ്കയ്‌ക്കെതിരെ മുപ്പത്തിയേഴ് പന്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സെഞ്ചുറി അദ്ദേഹം നേടിയത്.
അഫീദിയുടെ തകര്‍പ്പന്‍ സെഞ്ചുറിക്ക് കാരണമായത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉപയോഗിച്ചിരുന്ന ബാറ്റ് ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പേസ് ബോളിംഗിന്റെ ആശാനായ വഖാര്‍ യൂനീസുമായി അടുത്ത ബന്ധമുണ്ടായിരുന്ന സച്ചിന്‍ ഒരിക്കല്‍ തന്റെ ബാറ്റ് വഖാറിന് സമ്മാനമായി നല്‍കുകയായിരുന്നു.
ഈ സമയമായിരുന്ന് അഫീദി പാക് ടീമില്‍ എത്തിയത്. ഒരു തുടക്കക്കാരനെന്ന നിലയില്‍ ഒതുങ്ങിക്കൂടിയ അഫ്രീദിയോട് വാത്സല്യം തോന്നിയ വഖാര്‍ മനസില്ലാ മനസോടെ സച്ചിന്‍ തന്ന ബാറ്റ് അഫ്രീദിക്ക് നല്‍കുകയായിരുന്നു. “ ഒരു മഹാനായ താരത്തിന്റെ ബാറ്റാണിത്, നിങ്ങൾക്കിത് തീർച്ചയായും ഭാഗ്യം ചെയ്യും ” എന്ന വാക്കുകളോടെയാണ് വഖാർ, കെനിയയിൽവച്ച് ഈ ബാറ്റ് അഫ്രീദിയ്‌ക്ക് സമ്മാനിച്ചത്.
ഈ ബാറ്റ് ഉപയോഗിച്ചാണ് അഫ്രീദി അതിവേഗ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. സച്ചിന്റെ ബാറ്റിനോട് ബഹുമാനം തോന്നിയ അഫ്രീദി പിന്നീട് അതീവ സുരക്ഷയോടെ ബാറ്റ് വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. പിന്നീട്, നിരവധി പേര്‍
ഈ ബാറ്റ് ലേലം ചെയ്യാൻ ചിലർ അഫ്രീദിയെ നിർബന്ധിച്ചെങ്കിലും അദ്ദേഹമതിന് തയ്യാറായില്ല. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ബാറ്റ് ആര്‍ക്കും നലികില്ല എന്നാണ് ബൂം ബൂം പറയുന്നത്.