ഏഷ്യാകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ തെരെഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ കിഷന് വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജു സാംസണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാകും.