'ഇത്തവണ അതായിരിയ്ക്കും ധോണിയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി'

വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (13:21 IST)
ദുബായ്: ഐ‌പിഎൽ 13 ആം സീസണിന് തുടക്കമാകാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ആരാധകർ ആകാംക്ഷയിലാണ്. 19ന് മുംബൈ ഇന്ത്യൻസും ധോണിയുടെ ചെന്നൈ സൂപ്പർ കിങ്ങ്സും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഏറെ നാളുകൾക്ക് ശേഷം ധോണിയെ കളിക്കളത്തിൽ കാണാം എന്നതാണ് ഈ ഐ‌പിഎ‌ല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഇത്തവണ ധോണിയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്താണെന്ന് വ്യക്തമാക്കിയിരിയ്ക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ബാറ്റിങ് കോച്ചുമായ സഞ്ജയ് ബംഗാര്‍.
 
സീനിയർ താരങ്ങളാണ് ധോണിയ്ക്ക് വെല്ലുവിളി തീർക്കുക എന്നാണ് സഞ്ജയ് ബംഗാർ പറയുന്നത്. 'സീനിയര്‍ താരങ്ങളെ എങ്ങനെ കളിക്കളത്തിൽ വിന്യസിയ്ക്കും എന്നതായ്ക്കും ധോണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. സീനിയറായ താരങ്ങള്‍ ഒപ്പമുള്ളതുകൊണ്ട് ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കില്ല. പക്ഷേ ടി20 ഫോര്‍മാറ്റില്‍ അതിവേഗത്തിലുള്ള ഫീല്‍ഡിങ്ങ് ഏറെ പ്രാധാനമാണ്. 
 
അതിനാല്‍ തന്നെ സീനിയര്‍ താരങ്ങളെ കളിക്കളത്തിൽ എവിടെയൊക്കെ ഫീല്‍ഡ് ചെയ്യിക്കുന്നു എന്നത് കളിയിൽ നിര്‍ണ്ണായകമായി മാറും. ഇതാണ് ധോണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നാണ് തോന്നുന്നത്' സഞ്ജയ് ബംഗാര്‍ പറഞ്ഞു. ഫഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ തുടങ്ങി സീനിയർ താരങ്ങളുടെ നീണ്ടനിര തന്നെ ചെന്നൈയിലുണ്ട്. ഇത്തവണ റെയ്ന ടിമിനൊപ്പം ഇല്ല എന്നതും വെല്ലുവിളിയായേക്കും.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍