ക്രിക്കറ്റോ, അത് ഇവിടെ നടക്കില്ല; ആരാധകരുടെ മുറവിളി തള്ളി റഷ്യന്‍ സര്‍ക്കാര്‍

തിങ്കള്‍, 22 ജൂലൈ 2019 (20:41 IST)
ഇത്തവണത്തെ ലോകകപ്പ് ഇംഗ്ലണ്ടില്‍ നടന്നതിന് പിന്നാലെ ആതിഥേയര്‍ തന്നെ കിരീടം നേടുക കൂടി ചെയ്‌തതോടെ ക്രിക്കറ്റ് പൂരത്തിന്റെ അലയൊലികള്‍ യൂറോപ്പിലാകെ പടര്‍ന്നു. ആരാധകര്‍ കുറവായിരുന്നിട്ട് കൂടി ക്രിക്കറ്റ് കാണാന്‍ റഷ്യയിലും ആളുണ്ടായി.

ക്രിക്കറ്റിനെ അംഗീകരിക്കാന്‍ ഒരു വിഭാഗം റഷ്യാക്കാരും മടിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ ക്രിക്കറ്റിനെ നാട്ടിലെത്തിക്കണമെന്ന് വാശി പിടിക്കുന്നുണ്ട്. എന്നാല്‍, അവരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് റഷ്യന്‍ കായിക മന്ത്രാലയം നല്‍കിയിരിക്കുന്നത്.

റഷ്യയിലെ ഔദ്യോഗിക കായിക ഇനങ്ങളുടെ കൂട്ടത്തില്‍ ക്രിക്കറ്റിനേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം കായിക മന്ത്രാലയം തള്ളി. ഒരു കായിക ഇനമായി പ്രഖ്യാപിക്കാനുള്ള ഗുണങ്ങളൊന്നും ക്രിക്കറ്റിനില്ലെന്നും മേഖലാ പ്രാതിനിധ്യം പൂര്‍ണമായില്ല എന്ന് ചൂണ്ടിക്കാട്ടി കാണിച്ചായിരുന്നു അധികൃതരുടെ നടപടി.

നിലവില്‍ 20 മേഖലാ പ്രാതിനിധ്യം മാത്രമേ ക്രിക്കറ്റിന് ഉള്ളൂ. അത് 48 എത്തിയാല്‍ മാത്രമേ ക്രിക്കറ്റിനെ കായിക ഇനമായി പ്രഖ്യാപിക്കാന്‍ കഴിയൂ എന്നാണ് റഷ്യന്‍ സര്‍ക്കാരിന്റെ നിലപാട്. അധികൃതരുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രകടിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍