രോഹിത് ശർമയ്ക്ക് പരുക്ക്; മുരളി വിജയ് ടീമില്‍
ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന, ടീ ട്വന്റി ക്രിക്കറ്റ് ടീമിൽ നിന്നും രോഹിത് ശർമയെ ഒഴിവാക്കി. പകരം മുരളി വിജയ് ടീമിലെത്തും. നടുവിരലിന് സാരമായി പരിക്കേറ്റതിനാലാണ് രോഹിത് ശർമയെ ടീമിൽ നിന്നും മാറ്റിനിർത്തിയത്.
ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് മുരളി വിജയ്ക്ക് നറുക്ക് വീഴാന്‍ കാരണമായത്. മുരളി എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരുമെന്ന് ടീം സെലക്ഷൻ കമ്മറ്റി അറിയിച്ചു.