ഇന്ത്യക്ക് വന്‍ തിരിച്ചടി ! രോഹിത് ശര്‍മയ്ക്ക് പരുക്ക്, ഗ്രൗണ്ടില്‍ നിന്ന് മടങ്ങി

ബുധന്‍, 7 ജൂണ്‍ 2023 (11:11 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് പരുക്കേറ്റത് ആരാധകര്‍ക്ക് ആശങ്കയാകുന്നു. നെറ്റ്‌സില്‍ പരിശീലിക്കുന്ന സമയത്താണ് രോഹിത്തിന് കൈവിരലില്‍ പരുക്കേറ്റത്. പന്ത് വിരലില്‍ കൊണ്ടതാണ് പരുക്കിനു കാരണം. 
 
ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം രോഹിത് വീണ്ടും പരിശീലനത്തിനു എത്തിയെങ്കിലും പരിശീലനം തുടരാതെ മടങ്ങി പോകുകയായിരുന്നു. കൈ വിരലിന് അസഹ്യമായ വേദന തോന്നിയതിനെ തുടര്‍ന്നാണ് രോഹിത് പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍