ഭുവനേശ്വര്‍ കുമാര്‍ ക്യാച്ച് വിട്ടു; കുപിതനായി രോഹിത് ശര്‍മ, പന്ത് കാലുകൊണ്ട് അടിച്ചുതെറിപ്പിച്ചു (വീഡിയോ)

ശനി, 19 ഫെബ്രുവരി 2022 (08:56 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെ മൈതാനത്ത് കുപിതനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഭുവനേശ്വര്‍ കുമാര്‍ ക്യാച്ച് വിട്ടതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസ് വിജയത്തിലേക്ക് അനായാസം കുതിക്കുകയാണെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു സംഭവം. 
 
16-ാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. റോവ്മാന്‍ പവലും നിക്കോളാസ് പൂരനുമാണ് ബാറ്റ് ചെയ്തിരുന്നത്. പവല്‍ ആയിരുന്നു ക്രീസില്‍. ഇരുവരും തകര്‍ത്തടിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാറാണ് 16-ാം ഓവര്‍ എറിഞ്ഞിരുന്നത്. അഞ്ചാം പന്തില്‍ പവലിന്റെ ബാറ്റില്‍ നിന്ന് ഡയറക്ട് ക്യാച്ച് വന്നു. ഭുവനേശ്വര്‍ കുമാറിന് താരതമ്യേന എളുപ്പമായിരുന്ന ഈ ക്യാച്ച് സ്വന്തമാക്കാന്‍ സാധിച്ചില്ല. 
 
ഭുവനേശ്വര്‍ കുമാര്‍ ക്യാച്ച് വിട്ടത് രോഹിത്തിനെ ചൊടിപ്പിച്ചു. രോഹിത് ഭുവനേശ്വറിനോട് കയര്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഭുവനേശ്വര്‍ കുമാര്‍ വിട്ട പന്ത് നിലത്ത് കുത്തിയപ്പോള്‍ രോഹിത് ദേഷ്യം കൊണ്ട് പന്തില്‍ കാലുകൊണ്ട് തൊഴിക്കുന്നതും കാണാം. 

pic.twitter.com/wGgr4pZNJY

— Xcat (@Xcat51201962) February 18, 2022
ഒടുവില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായതും ഭുവനേശ്വര്‍ കുമാറിന്റെ അവസാന ഓവറാണ്. 19-ാം ഓവറില്‍ വെറും നാല് റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്. കളിയില്‍ ഇന്ത്യ എട്ട് റണ്‍സിന് ജയിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍