റിഷഭ് പന്തിന്‍റെ തൊപ്പി തെറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ബംഗ്ലാദേശിനെതിരായ പരമ്പരയുടെ ടീം സെലക്‍ഷന്‍. ട്വന്‍റി 20 ടീമിലും ടെസ്റ്റിലും റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വന്‍റി20 ടീമില്‍ സഞ്ജു സാംസണെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പന്ത് തന്നെയായിരിക്കും ഒന്നാം വിക്കറ്റ് കീപ്പര്‍. ടെസ്റ്റില്‍ റിഷഭ് പന്ത് ഉണ്ടെങ്കിലും ഒന്നാം കീപ്പര്‍ വൃദ്ധിമാന്‍ സാഹയായിരിക്കും.
റിഷഭ് പന്തിന് സ്ഥാനം തെറിക്കുമെന്നും സഞ്ജുവും എം എസ് ധോണിയും ഉള്‍പ്പെടുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സെലക്ടേഴ്സ് വീണ്ടും റിഷഭ് പന്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. മാത്രമല്ല, പ്രാദേശിക ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്ന സഞ്ജു സാംസണെ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ധോണിയെ പരിഗണിച്ചതേയില്ല.
റിഷഭ് പന്തിന്‍റെ കാര്യത്തില്‍ സൌരവ് ഗാംഗുലി എന്തെല്‍ങ്കിലും ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പന്തിനെ തഴയരുതെന്നും സമയം അനുവദിക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടിരിക്കാം. എന്തായാലും സുവര്‍ണാവസരമാണ് റിഷഭ് പന്തിന് വീണ്ടും ലഭിച്ചിരിക്കുന്നത്. ഇത്തവണ ഇത് പരമാവധി അദ്ദേഹം ഉപയോഗിച്ചില്ലെങ്കില്‍ ഈ നിലപാട് ആവര്‍ത്തിക്കാന്‍ സെലക്‍ടര്‍മാര്‍ തയ്യാറായേക്കില്ല.